Home Editers pick പി.സി. ചാക്കോ എന്‍സിപിയിലേക്ക് ; ബിജെപിയിലേക്ക് എന്ന അഭ്യൂഹത്തിന് വിരാമം; ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തും

പി.സി. ചാക്കോ എന്‍സിപിയിലേക്ക് ; ബിജെപിയിലേക്ക് എന്ന അഭ്യൂഹത്തിന് വിരാമം; ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തും

തൃശൂര്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി ചാക്കോ ഇടതുപക്ഷത്തേക്ക് നീങ്ങുന്നു. എന്‍സിപിയുടെ ഭാഗമായാണ് അദ്ദേഹം ഇടതുപക്ഷത്തേക്ക് വരുന്നത്. കോണ്‍ഗ്രസ് വിട്ട പിസി ചാക്കോ ബിജെപിയില്‍ ചേരുമെന്നുതരത്തിലുളള വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചിരുന്നു. എന്‍സിപിയുടെ ഭാഗമായേക്കുമെന്നും ദേശീയ നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നുമാണ് വിവരം. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ശേഷം കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

എന്‍സിപിയിലേക്ക് കുടിയേറുമെന്ന് പ്രതീക്ഷിക്കുന്ന പി.സി.ചാക്കോ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കായി ചില മണ്ഡലങ്ങളില്‍ പ്രചരണത്തിനിറങ്ങിയേക്കും. കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളുമായും ചര്‍ച്ച നടത്തും. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി എന്ന് വിമര്‍ശിച്ചായിരുന്നു പി.സി. ചാക്കോ കോണ്‍ഗ്രസ് വിട്ടത്.

സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണെന്നും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ ആകില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here