Home Editers pick വൈദ്യുതബില്ലില്‍ കുടിശ്ശിക ഉണ്ടെങ്കില്‍ കണക്ഷന്‍ ഉടന്‍ വിച്ഛേദിക്കും

വൈദ്യുതബില്ലില്‍ കുടിശ്ശിക ഉണ്ടെങ്കില്‍ കണക്ഷന്‍ ഉടന്‍ വിച്ഛേദിക്കും

കുടിശ്ശിക ഉള്ള വൈദ്യുതബില്ല ഉപഭോക്താക്കളുടെ കണക്ഷന്‍ ഉടന്‍ വിച്ഛേദിക്കാന്‍ കെഎസ്ഇബി നീക്കം. പതിനഞ്ച് ദിവസത്തെ നോട്ടീസ് കാലാവധി കഴിഞ്ഞുടന്‍ കണക്ഷന്‍ കട്ട് ചെയ്യാനാണ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് ലഭിച്ച അറിയിപ്പ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സമയത്ത് കണക്ഷന്‍ വിച്ഛേദിക്കാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ബില്‍ കുടിശ്ശിക അടയ്ക്കാന്‍ ഡിസംബര്‍ വരെ സമയം നല്‍കുകയും ചെയ്തിരുന്നു.

അതേ സയമം, കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഈ വര്‍ഷവും ബില്‍ അടയ്ക്കാന്‍ കാലാവധി നീട്ടി നല്‍കുമെന്നാണ് കെഎസ്ഇബി പറയുന്നത്. തുക അടയ്ക്കാതിരുന്നാല്‍ ബോര്‍ഡിന് മുന്നോട്ട് പോകാനാകില്ലെന്നും അതിനാല്‍ ബില്‍ അടയ്ക്കാത്തവരോ കാലാവധി നീട്ടി കിട്ടാന്‍ അപേക്ഷിക്കാത്തവരോ ആയവരുണ്ടെങ്കില്‍ അവരുടെ കണക്ഷന്‍ വിച്ഛേദിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. അപേക്ഷയിന്‍മേല്‍ ഗഡുക്കള്‍ ആയി തുക അടയ്ക്കാനുള്ള സാവകാശവും ബോര്‍ഡ് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here