Home Top News EXCLUSIVE…..ഡിസിസിയേ വെല്ലുവിളിച്ച് 12 കൗണ്‍സിലര്‍മാര്‍; അഡ്വ ഗീതാ സുരേഷ് ഇന്നു തന്നെ രാജി വെയക്കണം; റോസിലിനെ...

EXCLUSIVE…..ഡിസിസിയേ വെല്ലുവിളിച്ച് 12 കൗണ്‍സിലര്‍മാര്‍; അഡ്വ ഗീതാ സുരേഷ് ഇന്നു തന്നെ രാജി വെയക്കണം; റോസിലിനെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നാവശ്യപ്പട്ട് 12 പേര്‍ ഒപ്പിട്ട കത്ത് ഡിസിസി പ്രസിഡന്റിന്; ജില്ലയിലെ ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നീക്കം; രണ്ടും കല്‍പ്പിച്ച് കളത്തിലിറങ്ങാന്‍ കാരണം ഇന്നത്തെ ചര്‍ച്ച മാറ്റിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് മാതൃമലയാളത്തിന്

Bengaluru: Congress party workers wave party flags celebrating their victory in Karnataka Assembly elections, in Bengaluru on Wednesday. PTI Photo by Shailendra Bhojak(PTI5_8_2013_000151B) *** Local Caption ***

പത്തനംതിട്ട: നഗരസഭാ അധ്യക്ഷസ്ഥാനം ചൊല്ലി യുളള തര്‍ക്കം കോണ്‍ഗ്രസില്‍ വന്‍പൊട്ടിതെറിയിലേക്ക്്. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് ഇന്നു ഉച്ചയ്ക്ക് വിളിച്ച സമവായ ചര്‍ച്ച നടക്കാതെ വന്നതിനെതുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഡിസിസിയുമായി നേരിട്ട് ഏറ്റുമുട്ടലിന് രംഗത്ത് എത്തിയ.ത്..

 

അഡ്വ ഗീതാ സുരേഷ്‌രാജി സന്നദ്ധ അറിയച്ച് നല്‍കിയ കത്ത് അംഗാകാരിക്കണെന്നും റോസിലിന്‍ സന്തോഷിനെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്നും ആവശ്യപ്പെട്ട് 12 കോണ്‍ഗ്രസ് കൗണ്‍സിര്‍മാര്‍ ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കി. ഡിസിസി സെക്രട്ടറി റോഷന്‍ നായര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വല്‍സണ്‍ ടി കോശി, ഡിസിസി ജനറല്‍ സെക്രട്ടറി സിന്ധു അനില്‍ തുടങ്ങിയവരടക്കമുളളവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്ന കൗണ്‍സിലര്‍മാര്‍.

കത്തിന്റെ പൂര്‍ണ്ണ രൂപംചുവടെ
പത്തനംതിട്ട മുനിസിപ്പല്‍ കൗണ്‍സിലിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍..ബഹുമാന്യനായ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിനു നല്‍കുന്ന നിവേദനം. ബഹുമാനപെട്ട പ്രസിഡണ്ട്.,നമ്മുടെ പാര്‍ട്ടി പൊതുജന സമക്ഷത്തു നാണംകെടുന്ന ഒരു സാഹചര്യത്തിലാണ് ഈ നിവേദനം സമര്‍പ്പിക്കുന്നത്..’മുനിസിപ്പല്‍ ചെയര്‍പേഴ്‌സ്ന്‍ ‘ എന്ന അധികാര കസേര,കൃത്യമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ സ്വജനപക്ഷപാദത്തിന്റെയും സ്വാധീനത്തിന്റേയും മറ്റു താല്പര്യങ്ങളുടെയും ഒക്കെ പേരില്‍ വീതം വെച്ച് നല്‍കുകയും കസേരയില്‍ ഏറുന്നവര്‍ ധാരണകള്‍ പാലിക്കാതെ സമൂഹമാധ്യമങ്ങളില്‍ നാണംകെട്ട ചര്‍ച്ചാവിഷയമാകുക

പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണേ ചൊല്ലി കോണ്‍ഗ്രസില്‍ അടി മുറുകുന്നു; ഐ ഗ്രൂപ്പിന് ലഭിക്കേണ്ട ചെയര്‍പേഴ്‌സണ്‍ സ്ഥാനം നേടിയെടുക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് മടി; കോണ്‍ഗ്രസിലെ ധാരണ പ്രകാരം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി ഐ ഗ്രൂപ്പല്ലെന്നു ഗ്രൂപ്പ് മനേജര്‍മാര്‍; ഐ ഗ്രൂപ്പിലെ തര്‍ക്കം മുതലാക്കി എ വിഭാഗം; ഡിസിസി നിലപാടില്‍ പ്രതിഷേധിച്ച് രാജിക്കു തയ്യാറായി ഒരു വിഭാഗം; ഉമ്മന്‍ ചാണ്ടിയോടും രമേശിനോടും പ്രതിഷേധം അറിയിച്ച് മുന്‍ ചെയര്‍ പേഴ്‌സണ്‍

 

ഇപ്പോള്‍ ചെയര്‍പേഴ്‌സ്ന്‍ ആയിട്ടുള്ള ഗീതാസുരേഷ് ആ സ്ഥാനത്തു എത്തിയത് അവരുടെ പാര്‍ട്ടിയിലുള്ള സീനിയോറിറ്റിയോ മറ്റുകഴിവുകളോ പരിഗണിച്ചല്ല,മറിച്ചു മുന്‍ചെയര്‍മാന്‍ കൂടിയായ dcc വൈസ് പ്രസിഡന്റ് ശ്രീ സുരേഷ്‌കുമാറിന്റെ ഭാര്യ എന്ന സ്ഥാനം മാത്രം പരിഗണിച്ചാണ്.ഇതിനുപിന്നില്‍ dcc യുടെ പ്രത്യേക താല്പര്യമുണ്ടായിരുന്നു.ശ്രീമതി രജനി പ്രദീപിനെ സ്ഥാനത്തുനിന്നുമാറ്റി ശ്രീമതി ഗീതാസുരേഷിനെ അവരോധിക്കാന്‍ നടന്ന നാടകങ്ങള്‍ അങ്ങേക്കു വ്യക്തമായി അറിവുള്ളതിനാല്‍ അതിലേക്ക് വിശദമായി കടക്കുന്നില്ല..,…”ശ്രീമതി രജനി പ്രദീപ് 1-09-2018ല്‍ രാജിവെച്ചതിനെ തുടര്‍ന്ന് എഴുതി തയാറാക്കിയ കരാര്‍പ്രകാരം അഡ്വക്കേറ്റ് ഗീത സുരേഷ് ചെയര്‍പേഴ്‌സ്ന്‍ ആകുകയും ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍(19-09-2019) ശ്രീമതി ഗീതാസുരേഷ് രാജിവെച്ചു,ശ്രീമതി റോസ്ലിന്‍ സന്തോഷ് ആ സ്ഥാനത്തു എത്തുകയും ചെയ്യേണ്ടതാണ്.അതിനു ഇനിയും ദിവസങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്.എന്നാല്‍ അധികാരം ഏറ്റതിനു ശേഷം സത്യപ്രതിജ്ഞവേളയിലും തുടര്‍ന്ന് മാധ്യമങ്ങളുടെ മുന്‍പിലും തന്റെ കാലവധിക്ക് ഒരു മാസം മുന്‍പ്.

പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ തര്‍ക്കം; ഡിസിസി നിലപാടിനെതിരെ റോസിലിന്‍ സന്തോഷും റോഷന്‍ നായരും; റോസിലിന്റെ വിരട്ടല്‍ ഏറ്റു; സമവായ ചര്‍ച്ച ഇന്ന്; ഗീതാ സുരേഷിന്റെ രാജി സന്നദ്ധത അട്ടിമറിക്കുന്നത് ആന്റോ ആന്റണി

അതായതു 19-08-2019 തന്നെ രാജിവെച്ചു റോസ്ലിന്‍ സന്തോഷിനുവേണ്ടി മാറികൊടുക്കുമെന്നും പത്തനംതിട്ട നഗരസഭയില്‍ ഇനിയും ഇതുപോലെ ഒരു വടംവലി ഉണ്ടാകാന്‍ പാടില്ല എന്നും പ്രഖ്യാപിച്ചു ഉദാത്ത മാതൃക ആയ ആളാണ് അഡ്വക്കറ്റ് ഗീത സുരേഷ്..17-08-2019 ല്‍ ഗീതാസുരേഷ് ഡിസിസി യില്‍ രാജി സമര്‍പ്പിച്ചു എന്ന് പറയപ്പെടുന്നു.അങ്ങ് രാജിക്കത്തു നിരസിച്ചു എന്നും അറിയുന്നു..”പ്രളയം ബാധിക്കാത്ത”പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ പ്രളയനാന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാനും അങ്ങ് നിര്‍ദേശിച്ചിരുന്നു എന്നും പത്രങ്ങള്‍ പറയുന്നു.ഇ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ഓര്‍മ്മവരുന്നത് 2018 ലെ രൂക്ഷമായ പ്രളയകാലത്തു രജനിപ്രദീപിനെതിരെ അവിശ്വാസംകൊണ്ടുവന്നു അവരെ സ്ഥാനഭ്രഷ്ടയാക്കിയ സാഹചര്യമാണ്.മഹാപ്രളയത്തു കാണാത്ത ഏകോപനം ഇ പ്രളയമില്ലാ സമയത്തു ആവശ്യമായി വരുന്നു എന്നത് ഒരു കാരണമുണ്ടാക്കി ഗീതാസുരേഷിന്റെ കാലാവധി നീട്ടുക എന്നതുമാത്രമാണന്നു അങ്ങേക്കു അറിയാവുന്നതുപോലെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.കോന്നി ഉപതിരഞ്ഞെടുപ്പ് ഏതു ദിവസം വേണമെങ്കിലും പ്രഖ്യാപിക്കുന്ന തിരക്കില്‍ എത്തിനില്‍ക്കുന്ന സമയത്തു പറഞ്ഞ വാക്ക് പാലിക്കാതെ നാടകം കളിക്കുന്നത് ഭര്‍ത്താവായ സുരേഷ്‌കുമാറിന്റെ കുബുദ്ധിയാണെന്നും ഗീതാസുരേഷിന്റെ കാലാവധി നീട്ടാനുള്ള ഒളിച്ചുകളിയാണെന്നും ഏതൊരാള്‍ക്കും അറിയാവുന്നതാണ്.ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ അങ്ങ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നും കൂട്ട് നില്‍ക്കരുതെന്നും ഗീതസുരേഷ് രാജിവെച്ചു റോസ്ലിന്‍സന്തോഷിനു ധാരണപ്രകാരമുള്ള കാലാവധിയില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം ഉണ്ടാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.ആയതിനാല്‍ ഇന്നുതന്നെ രാജിവെക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു… എന്ന്..അച്ചടക്കമുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

LEAVE A REPLY

Please enter your comment!
Please enter your name here