Home KERALA പത്തനംതിട്ടയിലെ പോലീസ് ഭരണത്തിന്റെ പരിധിക്ക് പുറത്തോ; തണ്ണിത്താട് സംഭവം വിരല്‍ചൂണ്ടുന്നത് പോലീസിലെ ഭരണ വിരുദ്ധതയോ? ഭരിക്കുന്ന...

പത്തനംതിട്ടയിലെ പോലീസ് ഭരണത്തിന്റെ പരിധിക്ക് പുറത്തോ; തണ്ണിത്താട് സംഭവം വിരല്‍ചൂണ്ടുന്നത് പോലീസിലെ ഭരണ വിരുദ്ധതയോ? ഭരിക്കുന്ന സര്‍ക്കാരിനെതിരെ പത്തനംതിട്ട ജില്ലയിലെ പോലീസിലെ ഒരു വിഭാഗം; പോലീസ് നിയമനങ്ങള്‍ പലതും ജില്ലയിലെ സിപിഎം നേതൃത്വം അറിയാതെ; കുഴപ്പക്കരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കതിരെ നിലപാട് കടുപ്പിക്കാന്‍ സിപിഎം.

 

പത്തനംതിട്ട: ഭരിക്കുന്ന സര്‍ക്കാരിനെതിരെ പത്തനംതിട്ട ജില്ലയിലെ പോലീസിലെ ഒരു വിഭാഗം. കേരളാമുഖ്യമന്ത്രി പിണറായി വിജയനെയും ഭരണ പരിഷ്‌കര ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായി വി.എസ് അച്യുതാനന്ദനെയും അപകീത്തിപ്പെടുന്ന തരത്തിലുളള തണ്ണിത്തോട് സിഐയുടെ വാട്‌സ് അപ്പ്പോസറ്റ് ഇതിലോക്കാണ് വിരല്‍ ചൂണ്ടുന്നത്. ജില്ലയിലെ പല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെപ്പറ്റിയുളള ഇത്തരത്തിലുളള നിരവധി പരാതിയാണ് സിപിഎം ജില്ലാ നേതൃത്വത്തിന് മുമ്പിലുളളത്. ഇത്തരം പരാതികളില്‍ ശക്തമായ നിപലപാട് സ്വീകരിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
ഈ ലോക്ൗണ്‍ കാലത്താണ് പോലീസിലെ ചില ഉദ്യോഗസ്ഥരുടെ സിപിഎം വിരുദ്ധത ശരിക്കും പുറത്ത് വന്നത്. ലോക്ഡൗണില്‍ ജില്ലയില്‍ നിരോധാനാജ്ഞടയടക്കം വന്നപ്പോള്‍ പോലീസ് ശരിക്കും ഇത് പുറത്ത് കാണിക്കുകയും ചെയ്തു. പല കേസുകള്‍ക്കും ജനപ്രതിനിധികളടക്കം വിളിച്ചിട്ടും പോലീസ് ധാര്‍ഷ്ഠ്യമാണ് പുറത്തെടുത്തത്. പത്തനംതിട്ട, കോന്നി സ്‌റ്റേഷന്‍ പരിധികളില്‍ ഇത് വ്യാപകമായിരുന്നു. കോന്നി എം.എല്‍എയുടെ സന്നദ്ധ പ്രവര്‍ത്തകരോടക്കം പോലീസ് മോശമായി പെരുമാറിയത് ഏറെ വാര്‍ത്തയായിരുന്നു. രോഗികളുമായി എത്തികയ വാഹനങ്ങല്‍ കസ്റ്റഡിയിലെടുത്തതും മണിക്കൂറുകളോളം രോഗിയെ രെരുവില്‍ നിര്‍ത്തിയ സംഭവതക്തില്‍ സപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഉള്‍പ്പെടെ പോലീസ് സ്‌റ്റേഷനിലെത്തിയിട്ടും പോലീസ് നടപടികളുമായി മുന്നോട്ട് പോയതും വിവാദമായിരുന്നു.

സിപിഎം നേതാക്കള്‍ ഇടപെടുന്ന കേസുകളില്‍ നിയമം നിയമത്തിന്റെ വഴിക്കാണെന്നായിരുന്നു പോലീസ് ഭാക്ഷ്യം. സമാന കേസുകളില്‍ സിപിഎം നേതാക്കളുടെ കണ്‍ മുന്നില്‍ കൂടി കോണ്‍ഗ്രസ് ബിജെപി നേതാക്കാള്‍ ലോക് ഡൗണ്‍ കേസുകളില്‍ തങ്ങളുടെ പ്രവര്‍ത്തകരെ ഇറക്കികൊണ്ടുപോകുന്നതും കണ്ടു നില്‍ക്കേണ്ട അവസ്ഥയും വന്നു.

വി.എസ് അച്യുതാന്ദനെ നാലു കൊല്ലമായി പിണറായി വിജയന്‍ ക്വാറന്റൈന്‍ ചെയ്തിട്ടെന്ന് തണ്ണിത്തോട് സിഐയുടെ പരിഹാസം; മുഖ്യമന്ത്രി പിണറായി വിജയനെ താറടിച്ചു കാട്ടി പൊലീസ് ഇന്‍സ്പെക്ടറുടെ വാട്സാപ്പ് പോസ്റ്റ്: സിഐയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി എസ്,എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്‍ര്

തിരുവല്ലയിലെ ഒരു പോലീസ സ്‌റ്റേഷനില്‍ ഒരു അപകടമരണവുമായി ബന്ധപ്പെട്ട എത്തിയ ജനപ്രതിനിധികളോട് മോശമായി പെരുമാറിയത് അറിഞ്ഞെത്തിയ സിപി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തോട് മോശമായതും ഏറെ വിവാദമായിരുന്നു. ക്വാറന്‍രീനില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുളള മുഖ്യമന്ത്രിയുടെ നിര്‍്‌ദ്ദേശം പോലും പോലീസ് പരിഗണിക്കാത്തതും പോലീസിനെതരെ പരാതികള്‍ക്് കാരണമാകുന്നു.
ശബരിമല കര്‍മ്മസമതി നയിച്ച മാര്‍ച്ചിനിടെ ഉണ്ടായ മരണത്തില്‍ സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കരുതി കൂട്ടി കൊലനടത്തിയതെനന്നു എഴുതി ചേര്‍ത്ത അടൂര്‍ ഡിവൈഎസിപിയാണ് ആദ്യം സിപിഎമ്മിനെതിരെ വെടിപൊട്ടിച്ചത്. ഈ വിഷത്തില്‍ പോലീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം രംഗത്ത് വരുകയും ചെയ്തിരുന്നു. പത്തനംതിട്ടയില്‍ സിപിഎം പ്രകടനത്തിടയില്‍ പോലീസ് നടത്തിയ ലാത്തി അടിയില്‍ നഗരസഭാ പ്രതിപക്ഷ നേതാവ് പികെ അനീഷിന്റെ കൈ തല്ലിയൊടിക്കാനും പോലീസിന് ആയി.
സിപിഎം ബിജപി സംഘര്‍ഷത്തിന്‍രെ മറവില്‍ പത്തനംതിട്ടയില്‍ സിപിഎം ഡിവൈ.എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും നഗരസഭാ കൗണ്‍സിറായ വി.ആര്‍ ജോണ്‍സനെതിരെ കളളമൊഴിയുടെ അടിസ്ഥാനത്തില്‍ ഗുരുരതമായ വകുപ്പ് എഴുതി ചേര്‍ത്തും പോലീസ് സിപിഎം വിരുദ്ധത പുറത്ത് കാട്ടി. ഉത്സവ സ്ഥലത്ത് നടന്ന ഒരു ചെറിയ സംഘര്‍ഷത്തെ പോലീസിലെ ഒരു വിഭാഗം ഊതിവീര്‍്പ്പിക്കുകയായിരുന്നു.

പത്തനംതിട്ടയില്‍ സിപിഎം -ആര്‍.എസ്എസ് സംഘര്‍ഷം കൊലപാതകത്തിലേക്ക് കടക്കുമെന്നു പോലും സ്‌പെഷ്യല്‍ ബ്രാഞ്ച് തിരുവന്തപുരത്തേക്ക റിപ്പോട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. ഈ അവസ്ഥയില്‍ ചിലര്‍ക്ക് പണിവാങ്ങുമെന്നായപ്പോള്‍ പരാതിക്കാരെ വിളിച്ച് വരുത്തി അടിസ്ഥന രഹിതമായ മൊഴി രേഖപ്പെടുത്തി ഗുരുതര വകുപ്പുകള്‍ പോലീസ് എഴുതി ചേര്‍ക്കുകയായിരുന്നു.
ജില്ലയിലെ മിക്ക പോലീസ് സ്‌റ്റേഷനിലും അവസ്ഥ ഇതാണ്. ഇത്തരത്തിലുളള പരാതിയുടെ അടിസ്ഥനത്തില്‍ കുഴപ്പക്കാരായ സി.ഐ,എസ്,ഐ മാരെ മാറ്റുന്നതടക്കമുളള ഗൗരകരമായി ചര്‍ച്ച സിപിഎമ്മില്‍ ഉയര്‍ന്നു വന്നിരുന്നു. ലോക്ഡൗണ്‍പ്രഖ്യാപിച്ചതോടെ ഈ അഴിച്ചുപണി നടക്കാതെ ആയി. ഇത് മനസ്സിലാക്കിയ ചില ഉദ്യോഗസ്ഥര്‍ തീര്‍ത്തും സിപിഎം വിരുദ്ധതി പുറത്തെടുത്തു.സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഇവര്‍ പല നിയമവിരുദ്ധ നടപടികളിലും ഇവര്‍ക്കനുകൂലമായ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു.ലോക്കല്‍ പോലീസിലെ ചില ഉന്നതരുമായി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉന്നതര്‍ക്കുളള വിരോധവും ഇതിനിടിയില്‍ ആളികത്തിക്കാനും ശ്രമം നടത്തി.

പത്തനംതിട്ടയിലെ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു പോലീസുകാരനാണ് ഇതിനെല്ലാം മുന്നില്‍ നില്‍ക്കുന്നത്. ഇയാള്‍ക്കെതിരെ നിരവധി പരാതിയാണ് പോലീസില്‍ നിന്നുവരെ ഉയര്‍ന്നു വരുന്നത്. സ്‌റ്റേഷനുകളില്‍ എടുക്കുന്ന മിക്ക കേസുകളിലും ഇദ്ദേഹം ഇടപെടാറുണ്ടെന്നും ആരോപണം ഉണ്ട്.ബിജെപി, കോമ്#ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ ഇവരെ ന്യായീകരിച്ചും ഇദ്ദേഹം സ്റ്റേഷില്‍ എത്താറുണ്ട്.
ജില്ലയിലെ ഒരു വിഭാഗം നടത്തുന്ന ഇത്തരം നീക്കങ്ങള്‍ പുതിയതായി എത്തിയ എസ്പി കെജി സൈമണ്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണ്.
ഇതിനിടയിലാണ് പോലീസ് വാട്‌സ്പ്പ് ഗ്രൂപ്പില്‍ തണ്ണിത്തോട് സിഐ അയൂബ് ഖാന്റെ വിവാദ പോസ്റ്റ് വരുന്നത്. ഉത്തരത്തില്‍ ജില്ലയില്‍ പോലീസ് സേനക്കിടയില്‍ ചില രഹസ്യ വാട്‌സ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ഇത്തരം ഗ്രൂപ്പുകളില്‍ സര്‍ക്കര്‍- സിപിഎം വിരുദ്ധതയാണ് കൂടുതലായും. ഇത്തരത്തിലുളള ഒരു ഗ്രൂപ്പിലേക്ക് അയച്ച മേസേജ് മാറി വന്നാതാവാം തണ്ണിത്തോട് സിഐയുടെതെന്നും ആരോപണം ഉയരുന്നു. പോസ്റ്റ് വിവാദമായതോടെ തനിക്ക് കൈയബദ്ധം പറ്റിയതെന്നാണ് ഇദ്ദേഹം പറുന്നത്.

കൈ അബദ്ധം ആണെങ്കില്‍ തന്നെ ഇദ്ദേഹത്തിന്റെ ഫോണില്‍ എവിടെ നിന്നു ഇത്തരം മെസേജ് എത്തിയതന്നെടക്കുുളള ചോദ്യവും ഉയരുന്നുണ്ട്. ജില്ലയിലെ പല സ്റ്റേഷനികളിലയെും സിഐ,എസ്.ഐ നിയമനം പലപ്പോഴും സിപിഎം നേതൃത്വം അറിയാതെ നടക്കുന്നതായുളള ആരോപണവും ശക്തമാണ്. പോലീസ് സേനക്കിടയിലും ഇത്തരം നിയമനങ്ങള്‍ക്കെതിരെ അമര്‍ഷം രൂക്ഷമാകുകയാണ്.ജില്ലാ കേന്ദ്രത്തിലെതടക്കമുളള സ്റ്റേഷനുകളിലെ നിയമനം പത്തനംതിട്ടയിലെ സിപിഎം നേതൃത്വം പലപ്പോഴും അറിയാതെയാണ നടക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ഇവിടു നിന്നുളള നേതാക്കന്‍മാര്‍ക്കു പോലും ന്യായമായ കാര്യങ്ങളില്‍ പോലും നീതി ലഭിക്കുന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here