Home KERALA കോണ്‍ഗ്രസ് ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ ഹോം ഐസലേഷനില്‍ പ്രഹസനമോ ?നേതൃത്വം നല്‍കേണ്ടവര്‍ തന്നെ...

കോണ്‍ഗ്രസ് ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ ഹോം ഐസലേഷനില്‍ പ്രഹസനമോ ?നേതൃത്വം നല്‍കേണ്ടവര്‍ തന്നെ ഇത് ലംഘിക്കുന്നു; ചെയര്‍പേഴസ്ണും യൂത്ത് കോണ്‍ഗ്രസകാര്‍ക്കുമൊപ്പം എല്ലാ സ്ഥലത്തും നീരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയുടെ സഹോദരനും

പത്തനംതിട്ട: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോറോണ വൈറസ് വ്യപനത്തെ തടയാന്‍ എല്ലാ മുന്‍കരുതലുകളുമായി മുന്നേറുമ്പോഴും കോണ്‍ഗ്രസ് ഭരിക്കുന്ന പത്തനംതിട്ട നഗരസഭയില്‍ ഇതെല്ലാം അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വിദേശത്ത് നിന്നു വന്നിട്ടുളളവരും കുടുംബാഗങ്ങളും നിരീക്ഷണത്തില്‍ കഴിയണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമാണ് ഇവിടെ നഗരസഭ ചെയര്‍പേഴ്ശസണിന്റെയും വൈസ് ചെയര്‍മാന്റെയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ന്റെയും നേതൃത്വത്തില്‍ അട്ടിമറിക്കുന്നത്.
നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഡ്രൈവറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിഷ്ണുവിന്റെ സഹോദരന്‍ വിദേശത്ത് നിന്നെത്തി വിട്ടീല്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ വീട്ടില്‍ തന്നെ താമസക്കാരനായവര്‍ ഒന്നും തന്നെ പുറത്തി് ഇറങ്ങരുതെന് കര്‍ശന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് വിഷ്ണു ചെയര്‍പേഴ്‌സണ്‍ റോസിലിന്‍ സന്തോഷിനൈാപ്പവും മറ്റു നഗരസഭ ഭരണാധികാരികള്‍ക്കൊപ്പവും എല്ലായിടത്തും എത്തുന്നത്. ഇത് കൂടാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും ഇദ്ദേഹം സജീവമാണ്. വൈറസ് വ്യപനം തടയാന്‍ ജനങ്ങള്‍ മുഴുവന്‍ വീടുകളില്‍ തന്നെ ഇരിക്കുമ്പോഴാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുളള വ്യക്തിയുടെ വീട്ടില്‍ നിന്നുമുളള ആള്‍ നഗരസഭയുടെ എല്ലാ പരിപാടികളിലും സജീവമാകുന്നത്. ഇക്കാരണത്താല്‍ തന്നെ നഗരസഭാധികാരികളെ എല്ലാം തന്നെ നിരീക്ഷണത്തില്‍ വെയക്ക്ണ്ട സാഹചര്യമാണ് നിലവിലുളളത്. നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ചില ജീവനക്കാര്‍ ഈ വിഷയം ചെയര്‍പേഴ്‌സണിന്റെ അടക്കം ശ്രദ്ധയില്‍ പ്പെടുത്തിയിട്ടും വിഷ്ണുവിനെ താല്‍കാലികമായി നീക്കം ചെയ്യാന്‍ ഇതുവരെയായി തയ്യാറായിട്ടില്ല. ഈ വിവരം പുറത്ത് വത്തതോടെ കമ്മ്യുണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വരെ ആശങ്കയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here