Home KERALA അതിജീവനത്തിന് പിന്തുണയുമായി പോലീസും;പത്തനംതിട്ട ഡിവിഷനിലെ ജനമൈത്രി പോലീസ് വക ഒരു...

അതിജീവനത്തിന് പിന്തുണയുമായി പോലീസും;പത്തനംതിട്ട ഡിവിഷനിലെ ജനമൈത്രി പോലീസ് വക ഒരു ലോഡ് സാധനങ്ങള്‍ വയനാട്ടിലേക്ക്

പ്രളയത്തിന് കൈതാങ്ങായി പത്തനംതിട്ട പോലീസും. പത്തനംതിട്ട സബ് ഡിവിഷനില്‍ നിന്നും ഒരു ലോഡ് അവശ്യ സാധനങ്ങളുമായി പോലീസ് വയനാട്ടിലേക്ക് യാത്ര തിരിച്ചു. പത്തനംതിട്ട ഡിവൈ.എസ്പി കെ സജീവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രളയ ബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയത്.

ഇതിന്റെ ഭാഗമായി രാവിലെ മുതല്‍ ഡിവൈ.എസ് പി ഓഫീസിനു സമീപം സാധനങ്ങള്‍ കളക്ട് ചെയ്യുകയും ഉച്ചയോടെ ഒരു ലോഡ് സാധനങ്ങളുമായി വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു.ജില്ലാ പോലീസ് മേധാവി
ജി. ജയ്‌ദേവ് ഐ. പി. എസ്. ഫ്‌ലാഗ് ഓഫ് ചെയ്തു.

.ഡി.വൈ.എസ്.പി കെ സജീവ് കുമാര്‍, സിഐ മാരായ,നൂമാന്‍, ജി.സന്തോഷ് കുമാര്‍, അനൂപ്, ചന്ദ്രബാബു.ബാബു, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്, കെ.ജി സദാശിവന്‍ ജില്ലാ ട്രഷറാര്‍ സി മധു, എ.എസ്.ഐ ഹരീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വയനാട്ടിലേക്കുളള സാധനങ്ങള്‍ ശേഖരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here