പത്തനംതിട്ട:ജില്ലയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം വിഷു ദിനത്തില്‍ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി കെ ജെ സൈമണ്‍ പ്രവര്‍ത്തനോദ്ഘാടനം നിര്
വഹിച്ചു. സ്റ്റേഷന്‍ഹൗസ് ഓഫീസറായി സിഐ ലീലാമ്മ ചാര്‍ജ്ജെടുത്തു കൊണ്ടായിരുന്നു ഉദ്ഘാടനം.ജില്ലയിലെ ആദ്യ വനിതാ എസ്.ഐയായി നേരത്തെ പ്രവര്‍ത്തിച്ചു പരിചയമുളള ലീലാമ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് സി.ഐയായി പ്രമോഷന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് പുതിയതായി ആരംഭിച്ച വനിതാ സ്റ്റേഷന്റെ ചാര്‍ജ്ജും ലഭിക്കുന്നത്. പ്രമോഷന് പോസ്റ്റിംഗിന്റെ ഭാഗമായി തൃപ്പൂണിത്തുറയ്ക്ക് സ്ഥലം മാറി പോയിരുന്ന ലീലാമ്മയെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം തിരികെ വിളിക്കുകയായിരുന്നു.
ജില്ലയ്ക്ക് അകത്തുള്ള ഏതു വനിതയ്ക്കും വനിതാ പോലീസ് സ്റ്റേഷനെ സമീപിക്കാനാകുമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേഷനു പ്രധാനപ്പെട്ട പങ്ക് വഹിക്കാനാകുമെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഒരു പോലീസ് സ്റ്റേഷനുവേണ്ട എല്ലാവിധ സജീകരണങ്ങളും ജില്ലാ വനിതാ പോലീസ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.
ജില്ലയിലെ വനിതകളുടെ പരാതികള്‍, വനിതകള്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍, സേവനങ്ങള്‍ എന്നിവയാകും വനിതാ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നത്. എസ്.എച്ച്.ഒ എ.ആര് ലീലാമ്മയുടെ നേതൃത്വത്തില്‍ മൂന്നു വനിതാ എസ്.ഐമാര്‍, അഞ്ച് വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ടു പേരാണു നിലവില്‍ ഉള്ളത്. എസ്.ഐമാരായ പി.ജി വിജയമ്മ, സാലി ജോണ്‍, കെ.കെ സുജാത, പോലീസ് ഓഫീസറന്മാരായ വി.സുനി, എം.ബീന, റസീന ബീഗം, സ്മിതാ കുമാരി, ലേഖ തുടങ്ങിയവരാണു നിലവില്‍ സ്റ്റേഷനിലെ ടീം അംഗങ്ങള്‍. മൂന്നു ദിവസത്തിനുള്ളില്‍ കോടതി പരിധി, സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് എന്നീ കാര്യങ്ങളിലും തീരുമാനമാകും.
വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ടീമില്‍ ജീപ്പ് ഡ്രൈവര്‍ മാത്രമാകും വനിതാ സാന്നിധ്യമല്ലാത്ത ആള്. വനിതാ സ്റ്റേഷനായി ഒരു ജീപ്പും രണ്ടു ടൂ വീലറുമാണു പട്രോളിംഗിനായുള്ളത്.
ആറന്മുള എം.എല്‍എ വീണാ ജോര്‍ജ്ജിന്റെ ശ്രമ ഫലമയാണ് പുതിയ വനിതാ സ്റ്റേഷന് സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ചത്. പത്തനംതിട്ട എസ്.പി ഓഫീസിനടുത്തായി ജില്ലാ കലകടറുടെ പഴയ ക്യാമ്പ് ഓഫീസാണ് വനിതാ സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ കെട്ടിടമടക്കമുളള എല്ലാ ക്രമീകരണങ്ങളും വീണാ ജോര്‍ജ്ജിന്റെ ശ്രമഫലമായി കണ്ടെത്തിയിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖാപിച്ചിരിക്കുന്നതിനാല് വിപുലമായ ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നില്ല. ജില്ലാ പോലീസ് മേധാവിയെ കൂടാതെ വീണാജോര്‍ജ്ജ് എം.എല്‍എ, പത്തനംതിട്ട ഡീവൈ,എസ്.പി കെ സജീവ് അടക്കമുളള പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.ഇന്നലെയാണ് സംസ്ഥാനത്ത് പുതിയ നാല് പോലീസ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ അനുവദിച്ചത്.