പത്തനംതിട്ട: കൊടുമണ്ണില്‍ കുട്ടി കൊലയാളികള്‍ സുഹൃത്തിനെ കൊലപ്പെടുത്തിയത്് അതിക്രൂരമായി. കളിയാക്കിയതിന് പകരമായി വിരട്ടാന്‍ വേണ്ടിയാണ് പ്രതികള്‍ അഖിലിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്.
റബര്‍ തോട്ടത്തിലേക്ക് അഖിലിനെ പ്രതികള്‍ വിളിച്ചു കൊണ്ടു വന്നത് െസെക്കിളിലാണ്. തുടര്‍ന്ന് വാക്കേറ്റം ഉണ്ടായപ്പോള്‍ പ്രതികള്‍ വലിയ കല്ലെടുത്ത് എറിഞ്ഞു. താഴെവീണ അഖിലിന്റെ ശ്വാസം പോയെന്നു കണ്ട പ്രതികള്‍ വീട്ടിലേക്കു പോയി. കുളിയും ഭക്ഷണവും കഴിഞ്ഞ് കുറച്ചുകഴിഞ്ഞു തിരികെയെത്തി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കി.
വിരട്ടലിനിടെ ഏറുകൊണ്ട് വീണ അഖില്‍ മരിച്ചെന്നു കരുതിയാണ് കഴുത്തില്‍ വെട്ടിയത്. സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ പത്താംാസുകാരനെ സമപ്രായക്കാര്‍ വീട്ടില്‍നിന്നു വിളിച്ചറിക്കി എറിഞ്ഞുകൊന്നശേഷം കഴുത്തറത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ കുട്ടിക്കുറ്റവാളികള്‍ നല്കിയ മൊഴി കേട്ട് ചോദ്യം ചെയ്ത പോലീസുകാരും ഞെട്ടി.
അങ്ങാടിക്കല്‍ തെക്ക് സ്കൂളിനു സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അരുംകൊല. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ്-മിനി ദമ്പതികളുടെ മകന് അഖിലാ(16)ണു കൊല്ലപ്പെട്ടത്. പ്രതികളായ അങ്ങാടിക്കല്‍ വടക്ക്, കൊടുമണ്‍ മണിമലമുക്ക് എന്നിവിടങ്ങളില്‍നിന്നുള്ള സമപ്രായക്കാര്‍ കസ്റ്റഡിയിലായിരിക്കുന്നത്. മൂവരും ഒമ്പതാം ക്ലാസ് വരെ അങ്ങാടിക്കല്‍ സ്കൂളില്‍ ഒന്നിച്ചുപഠിച്ചവരാണ്. പിന്നീട് അഖില്‍ െകെപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് െഹെസ്കൂളിലായിരുന്നു.
സമീപത്തുനിന്നു കിട്ടിയ കോടാലി കൊണ്ട് കഴുത്തിന്റെ മുന്നിലും പിന്നിലും വെട്ടി. മൃതദേഹം വലിച്ചിഴച്ച് പെട്ടെന്നു ശ്രദ്ധിക്കാത്ത സ്ഥലത്തേക്ക് മാറ്റിയിട്ടു. വീണ്ടും വീട്ടില്‍പ്പോയി രണ്ടു കുടമെടുത്ത് മടങ്ങിവന്നു. സമീപത്തെ തിട്ട ഇടിച്ച് ഇവിടെനിന്നു മണ്ണ് കുടത്തിലാക്കി കൊണ്ടുവന്ന് മൃതദേഹത്തിന് മുകളിലിട്ടു. മരിച്ചെന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് മൃതദേഹം വേഗം ജീര്‍ണിച്ചു പോകുമെന്ന് കരുതിയാണെന്നാണ് ഇരുവരും നല്കിയ മൊഴി.
വീട്ടിലെത്തിയാണ് പ്രതികള്‍ അഖിലിനെ കൂട്ടികൊണ്ടുപോയത്. റബര്‍തോട്ടത്തില്‍ എത്തിയപ്പോള്‍ അധിക്ഷേപത്തെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും അഖിലിനെ കല്ലിന് എറിയുകയുമായിരുന്നു. കുറച്ചുകഴിഞ്ഞ് അഖില്‍ മരിച്ചെന്നു കണ്ട് കഴുത്തില്‍ കോടാലി കൊണ്ട് വെട്ടി. പിന്നീടു ചെറിയകുഴി എടുത്ത് സമീപത്തുനിന്നു മണ്ണിട്ടു മൃതദേഹം മറവുചെയ്യുകയായിരുന്നു. തോട്ടത്തിനരികില്‍ െസെക്കിളുകള് ഇരിക്കുന്നതുകണ്ട നാട്ടുകാരന് മറ്റുചിലരെ കൂട്ടിവന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്യം പുറത്തായത്.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് വന്ന കൊടുമണ്‍ പോലീസ് പ്രതികളെ കൊണ്ട് തന്നെ മൃതദേഹം മാന്തി എടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. . ജില്ലാ പോലീസ് മേധാവി കെ.ജി. െസെമണ്‍, അടൂര്‍ ഡിവൈ.എസ്.പി: ജവഹര്‍ ജനാര്‍ദ്, കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.