ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മംഗലൂരുവില്‍ തടഞ്ഞുവച്ച കേരളത്തില്‍ നിന്ന് എത്തിയ യാത്രക്കാരെ വിട്ടയച്ചു. മംഗലൂരു ടൗണ്‍ ഹാള്‍ ക്വാറന്റീന് കേന്ദ്രത്തിലാണ് ഇവര്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച ട്രെയിനില്‍ എത്തിയവരാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍.
അറുപതോളം പേര്‍ക്ക് മണിക്കൂറുകളോളം ടൗണ്‍ ഹാളില്‍ കഴിയേണ്ടി വന്നു. വെള്ളിയാഴ്ച നടത്തിയ ആര്‍ടിപിസിആര്‍ ഫലറിപ്പോര്ട്ടി മിക്കവരുടെയും കൈയില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ വാരാന്ത്യ ലോക്ഡൗണ്‍ ആയതിനാല്‍ ആ ദിവസങ്ങളില്‍ എടുക്കാന്‍ കഴിയാത്തതിനാലാണ് ഇത്. എന്നാല്‍ ഒരിക്കല്‍ കൂടി പിസിആര്‍ പരിശോധന നടത്തണമെന്നും ഇതില്‍ നെഗറ്റീവ് ആയാല്‍ പോകാമെന്നുമായിരുന്നു ഇവരെ അറിയിച്ചത്. അതേ സമയം, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഫലം വരാത്തതിനാല്‍ ഇവര്‍ പ്രതിഷേധിക്കാന്‍ ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് ഇവരെ വിവിധ സമയങ്ങളില്‍ വിട്ടയച്ചത്.
കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിബന്ധന കര്‍ണാടക കര്‍ശനമാക്കിയത്.