ന്യൂഡൽഹി: എംപിമാർക്ക് സസ്പെന്ഷന് നൽകിയ നടപടി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷം പാർലമെന്റിൽ. സസ്പെൻഡ് ചെയ്യും മുൻപ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്തു പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ എംപിമാർ മാപ്പു പറയാൻ തയ്യാറാവാത്തതിനാൽ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു.സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ കുറ്റം ചെയ്തവരാണെന്നും, സഭയിൽ മോശമായി പെരുമാറിയവർ തന്നെ പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ നടപടിക്രമങ്ങൾക്ക് പ്രേരിപ്പിക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പശ്ചാത്താപം ഇല്ലെന്നും, അദ്ദേഹം വ്യക്തമാക്കി.അതിനിടെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തൃണമൂലും എഎപിയും ബഹിഷ്കരിച്ചു. ടിആര്‍എസ് ഉള്‍പ്പെടെ 14 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തി.