Home Govt Release ഞങ്ങള്‍ സേവിക്കുകയാണ് ഭരിക്കുകയല്ല! മാത്തൂറിന് പിന്നാലെ പറവൂരും അങ്കമാലി പഞ്ചായത്തുകളും. ഇനി ‘സര്‍’, ‘മാഡം’ വിളി...

ഞങ്ങള്‍ സേവിക്കുകയാണ് ഭരിക്കുകയല്ല! മാത്തൂറിന് പിന്നാലെ പറവൂരും അങ്കമാലി പഞ്ചായത്തുകളും. ഇനി ‘സര്‍’, ‘മാഡം’ വിളി വേണ്ട

പാലക്കാട് മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് തെളിച്ച വഴിയെ പറവൂര്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളും. ഇവിടെ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ ഇനി സര്‍, മാഡം എന്ന് വിളിക്കേണ്ട. ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും പേരും ഔദ്യോഗിക സ്ഥാനവും ഇവിടെ പ്രദര്‍ശിപ്പിക്കും. അത് വിളിച്ചാല്‍ മതിയാകും.

സേവനങ്ങൾക്കുള്ള കത്തിടപാടിലും അപേക്ഷയിലും ഇനി മുതൽ ‘അപേക്ഷിക്കുന്നു’, ‘അഭ്യർത്ഥിക്കുന്നു’ എന്നിവയ്ക്കു പകരമായി ‘അവകാശപ്പെടുന്നു’, ‘താത്പര്യപ്പെടുന്നു’ എന്നീ വാക്കുകൾ ഉപയോഗിക്കാമെന്ന് പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് പറഞ്ഞു. ഇതിന്റെ പേരില്‍
അവകാശങ്ങളോ, സേവനങ്ങളോ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകാമെന്നും പ്രസിഡന്റ് അറിയിച്ചു. അങ്കമാലി ബ്ലോക്കിലും ‘സാർ, മാഡം വിളി’ നിറുത്തലാക്കുന്നതു സംബന്ധിച്ച് പ്രമേയം ബ്ലോക്ക് കമ്മിറ്റി പാസാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here