പന്തളം നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടാനുള്ള ഓംബുഡ്സ്മാന്റെ ഉപദേശം തേടി നഗരസഭാ സെക്രട്ടറി കത്തയച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി ഭരണത്തിലുള്ള കൗണ്‍സില്‍ ചേരുന്നതിന് നിയമതടസ്സമുണ്ടെന്ന് യുഡിഎഫ് എല്‍ഡിഎഫ് പ്രതിനിധികള്‍ ആരോപിച്ചു. ഇതോടെ കൗണ്‍സില്‍ യോഗം പൂര്‍ത്തിയാക്കാതെ പിരിഞ്ഞു.
പഞ്ചായത്ത് രാജ് ആക്ടിന്റെ നിയമവശങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് സെക്രട്ടറി കൗണ്‍സില്‍ പരിച്ചുവിടാനുള്ള നിയമസാധുത തേടി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചത്. നിയമപരമായ നടപടികള്‍ കൈക്കൊള്ളാത്തതിനാല്‍ കൗണ്‍സില്‍ പിരിച്ചുവിടണം എന്ന ആവശ്യവുമായാണ് ഉപദേശം തേടിയത്. ഈ സാഹചര്യത്തില്‍ കൗണ്‍സില്‍ ചേരുന്നതിന് നിയമപരമായി തടസ്സമുണ്ടെന്നും സെക്രട്ടറി എസ്. ജയകുമാര്‍ പറഞ്ഞിരുന്നു. ഓംബുഡ്സ്മാന് കോടതിയുടെ അതേ നിയമസംവിധാനമാണ് ഉള്ളത് എന്നതിനാല്‍ ഇപ്പോള്‍ കത്ത് കോടതിയുടെ പരിഗണനയിലാണ്.