Home Crime രക്തംപുരണ്ട ടീഷര്‍ട്ട്; മൃതദേഹങ്ങള്‍ക്ക് അരികിലിരുന്ന് ആപ്പിള്‍ കഴിച്ചു

രക്തംപുരണ്ട ടീഷര്‍ട്ട്; മൃതദേഹങ്ങള്‍ക്ക് അരികിലിരുന്ന് ആപ്പിള്‍ കഴിച്ചു

പാലക്കാട്: റെയില്‍വേ കോളനിക്കടുത്ത് ഓട്ടൂര്‍ക്കാടില്‍ ദമ്പതിമാരെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ മകന്‍ സനലിനെ ഓട്ടൂര്‍ക്കാടിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റബോധം ഒട്ടുമില്ലാത്ത തുറന്നു പറച്ചിലാണ് ഈ സമയം സനൽ നടത്തിയത്.രാവിലെ എട്ടരയോടെയാണ് സനലിനെ പ്രതീക്ഷാനഗറിലുള്ള ‘മയൂരത്തില്‍’തെളിവെടുപ്പിനായി എത്തിച്ചത്.അമ്മ ദൈവാനയെ കൊന്നതായിരുന്നു ആദ്യം വിശദീകരിച്ചത്. അമ്മയുമായി കുറച്ചുദിവസമായി തര്‍ക്കത്തിലായിരുന്നുവെന്ന് സനല്‍ പോലീസിനോട് പറഞ്ഞു. രാത്രി ഒമ്പതുമണിയോടുകൂടിയാണ് കൊലപാതകം നടത്തിയത്.

സോഫയില്‍ ഇരിക്കുകയായിരുന്ന അമ്മ വെള്ളം ചോദിച്ചപ്പോള്‍ പ്രശ്‌നമുണ്ടാവുകയും ഈ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന കൊടുവാളും അരിവാളുമെടുത്ത് അമ്മയെ വെട്ടുകയായിരുന്നുവെന്നും സനല്‍ പറഞ്ഞു. ആദ്യവെട്ടിനുതന്നെ അമ്മ നിലത്തുവീണു. കൈകൊണ്ട് തടയുന്നതിനിടെ വീണ്ടും തുരുതുരെ വെട്ടി. മുറിയിലുണ്ടായിരുന്ന കീടനാശിനി സിറിഞ്ചിലാക്കി കുത്താന്‍ ശ്രമിച്ചെങ്കിലും നിലത്ത് തളംകെട്ടിയ ചോരയില്‍ കാല്‍വഴുതിവീണു. സിറിഞ്ചിന് കേടുപാടുണ്ടായതിനാല്‍, കീടനാശിനി മുഖത്തേക്കും വായിലേക്കും ഒഴിച്ചു.കിടപ്പിലായ അച്ഛൻ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഇതേ ദേഷ്യത്തിൽ അച്ഛനെയും കൊലപ്പെടുത്തി.

ഇരുവരും മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് അച്ഛന്റെ മുറിയില്‍നിന്ന് കുളിച്ച് വൃത്തിയായത്. ഫ്രിഡ്ജിലുണ്ടായിരുന്ന ആപ്പിള്‍ എടുത്ത് തിന്നശേഷം, ബെംഗളൂരുവിലേക്ക് പോവുകയായിരുന്നുവെന്നും പ്രതി പറഞ്ഞു.തിങ്കളാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. സംഭവശേഷം ബെംഗളൂരുവിലേക്ക് കടന്നിരുന്ന പ്രതിയെ സഹോദരന്റെ സഹായത്തോടെ ചൊവ്വാഴ്ചയാണ് പോലീസ് പിടികൂടിയത്. പാലക്കാട് മൂന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here