Home KERALA പാലാരിവട്ടം അഴിമതിക്കേസ്: അന്വേഷണത്തില്‍ ഗുരുതര വീഴ്ച, അന്വേഷണസംഘത്തലവനെ നീക്കി

പാലാരിവട്ടം അഴിമതിക്കേസ്: അന്വേഷണത്തില്‍ ഗുരുതര വീഴ്ച, അന്വേഷണസംഘത്തലവനെ നീക്കി

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണസംഘത്തലവനെ മാറ്റി. സംഘത്തലവന്‍ ഡിവൈഎസ്പി അശോക് കുമാറിനെയാണ് തല്‍സ്ഥാനത്തു നിന്ന് നീക്കിയിരിക്കുന്നത്.എഎസ്‌ഐ ഇസ്മായിലിനേയും അന്വേഷണസംഘത്തില്‍ നിന്ന് നീക്കം ചെയ്തു. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണസംഘത്തില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഡിവൈഎസ്പി ശ്യം കുമാറാണ് പുതിയ അന്വേഷണത്തലവന്‍.

പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എഎസ്‌ഐ ഇസ്മയിലിനെ വിജിലന്‍സില്‍ നിന്നു തന്നെ മാറ്റി. അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here