പാലാ ബൈപ്പാസിന് മുന്‍ മന്ത്രി കെഎം മാണിയുടെ പേര് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ബൈപാസിന് വേണ്ടി സ്വന്തം വസ്തു സൗജന്യമായി നല്കി, ബൈപാസിന് രൂപം നല്കിയ മാണിയുടെ പേരില്‍ തന്നെ ബൈപാസ് ഇനി അറിയപ്പെടും.
കെഎം മാണിയുടെ വീടിന് മുമ്പില്‍ കൂടിയാണ് ബൈപാസ് കടന്നു പോകന്നത്. പാലാ പുലിയന്നൂര്‍ ജംഗ്ക്ഷന് മുതല്‍ കിഴതടിയൂര്‍ ജംഗ്ക്ഷന് വരെയുള്ള റോഡിനാണ് കെഎം മാണിയുടെ പേര് നല്‍കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.