പത്തനംതിട്ട: വിദേശത്തു നിന്നെത്തിയവര്‍ക്ക് കൊച്ചുവെളുപ്പാന്‍കാലത്ത് കാത്തുനിന്നു സ്വീകരണം ഒരുക്കിയ പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹും സംഘവും പുലിവാലില്‍. വിദേശത്തു നിന്നെത്തിയവരില്‍ മധ്യവയ്സകയക്ക് കോവിഡ് 19 സ്വീരികരിച്ചിട്ടും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജില്ലാ കലക്ടറും സംഘവും ക്വാറന്റയില്‍ പോകുന്നില്ലെന്ന ആരോപണം ശക്തമാകുന്നു.കോവിഡ് സ്വീകരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുളളവരെല്ലാം നിരീക്ഷണത്തിലുമാണ്. എന്നാല്‍ ഇതിനെന്നും തയ്യാറാകാതെ പരിപാടികളിലും യോഗങ്ങളിലും കലക്ടറുടെ സാന്നിധ്യം ഏറെ ചര്ച്ചയാകുയാണ്.കലക്ടര്‍ ജില്ലയിലെ എല്ലാ പരിപാടികളിലും മീറ്റിഗുകളിലും പങ്കെടുക്കുന്നുമുണ്ട്. ജില്ലയില്‍ വിവിധ പരിപാടികള്‍ക്കായി എത്തുന്ന മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളും കലകടറുടെ പങ്കാളിത്വവും ചര്‍ച്ചയാകുന്നുണ്ട്.
കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യാ എക്സപ്രസില്‍ എത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് ജില്ലാ കലകടറും സംഘവും വെളുപ്പിന് നാലു മണിക്ക് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. സ്വീകരണം ഒരുക്കിയ വേളയില്‍ ഇവരുമായി അടക്കം പത്തനംതിട്ട ജില്ലാ കലക്ടര്‍ അടുത്തിടപഴകിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
ഇവരെ നെടുമ്പാശ്ശേരിയില്‍ നിന്നു കൊണ്ടുവന്ന കെ.എസ്.ആര്‍ടിസി ബസ്സിടക്കം ജില്ലാ കലക്ടര്‍ കയറിയതായും പറയപ്പെടുന്നു. എന്നാല്‍ കോവിഡ് രോഗികളുമായി വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റനില്‍ പോകണമെന്ന നിര്‍ദ്ദേശം ജില്ലാ കലകടര്‍ പാലിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാകുകയാണ്.
കോവിഡ് രോഗികളുമായ രോഗം സംശയിക്കുന്നവരുമായോ അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പ്രവാസികളുമായോ ഇടപെഴകുമ്പോള്‍ പാലിക്കേണ്ട യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ജില്ലാ കലക്ടര്‍ പാലിച്ചില്ലെന്നും പറയപ്പെടുന്നു. പ്രവാസികളായവര്‍ എത്തുമ്പോള്‍ രോഗലക്ഷണമുളളവരെ ആശുപത്രിയിലേക്കും അല്ലാത്തവര്‍ ഹോം ക്വാറന്റയിന്‍ എന്നതുമാണ് സര്‍ക്കാരിന്റെ പൊതു നിര്‍ദ്ദേശം. എന്നാല്‍ ഇതിനു വിപരീതരമായ പ്രവര്‍ത്തനമാണ് പത്തനംതിട്ട ജില്ലാ കലക്ടറും സംഘവവും പത്തനംതിട്ട നഗരത്തില്‍ ആ കൊച്ചുവെളുപ്പാന്‍ കാലത്ത് നടത്തിയത്.
എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരുമായി എത്തിയ കെ.എസ്.ആര്‍ടിസി ബസ്സ് നിര്‍ത്തിപ്പിച്ച് ഇവര്‍ക്ക് ജില്ലയിലേക്ക് സ്വീകരണം ഒരുക്കി എന്ന രീതിയിലുളള പി.ആര് വര്‍ക്കിനുളള ശ്രമമാണ് നടത്തിയത്. എന്നാല്‍ ഈ കാര്യത്തില്‍ ആവശ്യത്തിന് പബ്ലിസിറ്റികിട്ടിയെങ്കിലും തൊട്ടടുത്ത ദിവസം ഈ ബസ്സിലുണ്ടായിരുന്ന കോട്ടാങ്ങല്‍ പഞ്ചായത്തിലെ വായ്പൂര് സ്വദേശിനി(69)യുടെ പരിശോധനാ ഫലം പോസിറ്റീവായി.ഇവരെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ജില്ലാ കലക്ടറും സംഘവും പെട്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലാ കലക്ടറ്റിന് സമീപം ഒരുക്കിയ സ്വീകരണത്തില്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളും കലക്ടറും സംഘവും സ്വീകരിച്ചിരിന്നില്ലെന്നും പറയുന്നു. രോഗികളുമായോ രോഗം സംശയിക്കുന്നവരുമായോ ഇടപെഴകുമ്പോള്‍ സര്‍ജ്ജിക്കള്‍ മാസ്കും ഗ്ലൗസും ധരിക്കണമെന്നത് പൊതു നിര്‍ദ്ദേശമാണ്. എന്നാല്‍ കലകട്റും സംഘവും സര്‍ജ്ജിക്കല്‍ മാസ്കല്ല ആ സമയം ഉപയോഗിച്ചതെന്നും ആരോപണം ഉണ്ട്.
രോഗം സ്ഥിരീകരിച്ച മധ്യനയസ്ക അടക്കം അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയ ആദ്യവിമാനമായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 452 ലാണ് ഇവര്‍ യാത്ര ചെയ്തത്. ഇവര്‍ ഉള്‍പ്പെടെ ആറുപേരാണ് ജില്ലയില്‍ നിന്നും ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
കോട്ടയം ജില്ലയില്‍ ഉള്ളവരെ അവിടെ ഇറക്കിയ ശേഷം ഇന്ന് പുലര്‍ച്ചെ 4.53ന് വാഹനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി. ജംഗ്ഷനില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രവാസികളെ കണ്ടു. തുടര്‍ന്ന് 5.25 ന് നാലു പേരെയും റാന്നിയിലെത്തിച്ചു. റാന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.കെ.അജികുമാര്‍, പഴവങ്ങാടി വില്ലേജ് ഓഫീസര്‍ ആര് സന്തോഷ് കുമാര്‍, റാന്നി താലൂക്ക് ആശുപത്രി ആര്.എം.ഒ വി.ആര്. വൈശാഖ് എന്നിവര്‍ ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉള്‍പ്പടെ നാല് പേരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്.
എട്ടാംതീയതി പുലര്‍ച്ചെ ജില്ലയില്‍ എത്തിയ വായ്പൂര് സ്വദേശിനി ഉള്‍പ്പെടെ നാലുപേരെ റാന്നി ഗേറ്റ് വേ റസിഡന്‍സി കോവിഡ് കെയര്‍ സെന്ററിലാണ് പാര്‍പ്പിച്ചിരുന്നത്. ഗര്‍ഭിണികളായ നെടുമ്പ്രം, ഇരവിപേരൂര്‍ സ്വദേശിനികള്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലാണ്. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ആറുപേരുടെയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. അഞ്ചുപേരുടെ ഫലങ്ങള്‍ നെഗറ്റീവായപ്പോള്‍ വായ്പൂര് സ്വദേശിനിയുടെ ഫലം പോസിറ്റീവാകുകയായിരുന്നു.
പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് തിങ്കളാഴ്ച തന്നെ അറിഞ്ഞിരുന്നുവെങ്കിലും ചൊവ്വാഴ്ചയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. റാന്നിയിലെ കോവിഡ് കെയര്‍ സെന്ററായ ഹോട്ടല്‍ റാന്നി ഗേറ്റ് വേയില്‍ ക്വാറന്റൈന് ചെയ്തിരിക്കുകയായിരുന്നു. അതിനാല്‍ കൂടുതല്‍ സമ്പര്‍ക്കം ഉണ്ടായിട്ടില്ല. എങ്കിലും വിമാനത്തിലും റാന്നിയിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസിലും ഒപ്പം വന്നവരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. രോഗിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 11 പേര് വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ ആണ്. ഇവരില്‍ ആരേയും രോഗബാധിതരായി ഇതുവരെ കണ്ടെത്തിയിട്ടില്ല.