ഡല്‍ഹി: ബിജെപി കേരള അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള മിസോറാം ഗവര്‍ണറാകും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരന് പിള്ളയുടെ പേരുള്ളത്. നേരത്തെ കുമ്മനം രാജശേഖരന് വഹിച്ചിരുന്ന ഗവര്‍ണര്‍ പദവിയിലേക്കാണ് ശ്രീധരന് പിള്ള എത്തുന്നത്.
ബിജെപി സംസ്ഥാന പി.എസ്.ശ്രീധരന് പിള്ളയുടെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം. ബിജെപി അദ്ധ്യക്ഷനായിരിക്കെ മിസോറാം ഗവര്‍ണറാകുന്ന രണ്ടാമത്തെ നേതാവാണ് ശ്രീധരന് പിള്ള. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവാന്‍ വേണ്ടിയാണ് കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി ഒഴിഞ്ഞത്. പുതിയ പ്രഖ്യാപനത്തോടെ പുതിയ അദ്ധ്യക്ഷന്‍ ആരായിരിക്കുമെന്ന അഭ്യൂഹങ്ങളും ഏറിയിരിക്കുകയാണ്. കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച പി എസ് ശ്രീധരന് പിളളയെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനാക്കുകയായിരുന്നു. അന്നു സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണ്ണറായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശ്രീധരന് പിളളയെ സംസ്ഥാന പ്രസിഡന്റാക്കിയത്. സമാനമായ സാഹചര്യമാണ് ഇപ്പോഴും നിലവിലുളളത്. കോന്നി ഉഫതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയയി മത്സരിച്ചു മികച്ച വിജയം കൈവരിച്ച സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുമോ എന്നതാണ് ഇനിയും അറിയേണ്ടത്. പലപ്പോഴും കപ്പിനും ചുണ്ടിനുമിടയില്‍ സംസ്ഥാന അധ്യക്ഷസ്ഥാനം സഷ്ടമായ വ്യക്തിയാണ് കെ സുരേന്ദ്രന്.
ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ് പുതിയ ജമ്മു-കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. രാധാകൃഷ്ണ മാഥൂര്‍ ലഡാക്കിലെ ലഫ്റ്റനനന്റ് ഗവര്‍ണറാകും.
Home KERALA കെ സുരേന്ദ്രനോ പുതിയ ബിജെപി അധ്യക്ഷന്‍? ബിജെപി കേരള അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള മിസോറാം...