Home KERALA കഴിഞ്ഞമാസത്തെ ഭക്ഷ്യക്കിറ്റ് ഇന്ന് കൂടി ലഭിക്കും, ശനിയാഴ്ച മുതല്‍ ഓണകിറ്റ്

കഴിഞ്ഞമാസത്തെ ഭക്ഷ്യക്കിറ്റ് ഇന്ന് കൂടി ലഭിക്കും, ശനിയാഴ്ച മുതല്‍ ഓണകിറ്റ്

 

ജൂണ്‍ വരെയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് ഇന്ന് കൂടി റേഷന്‍ കടകള്‍ വഴി ലഭിക്കും. ഇന്നലെ അവസാനിക്കാന്‍ തീരുമാനിച്ചിരുന്ന വിതരണമാണ് ഒരു ദിവസം കൂടി നീട്ടിയത്.

ശനിയാഴ്ച, ജൂലൈ 31 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിക്കുക. ഓഗസ്റ്റ് 16 വരെയാകും ഓണക്കിറ്റുകള്‍ ലഭിക്കുക. ഓണക്കിറ്റുകള്‍ ആദ്യം ലഭിക്കുക മഞ്ഞക്കാര്‍ഡ്കാര്‍ക്ക് ആണ്. ഓഗസ്റ്റ് രണ്ട് വരെ ഇവര്‍ക്ക് ലഭിക്കും. ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് ഒമ്പത് മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 13, 14,16 തിയതികളില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. 86 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് ഓണം കിറ്റ് വിതരണം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here