Home Veedu ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ കൈവശം വേണം ഈ രേഖകള്‍

ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ കൈവശം വേണം ഈ രേഖകള്‍

വീട് ഒരു സ്വപ്‌നമാണ്, പലര്‍ക്കും നിര്‍മിക്കാന്‍ പോകുന്ന വീടിനെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങുകളും ഉണ്ടാകും. മനസ്സിലുള്ള വീട് പണിയാന്‍ കൈവശമുള്ള സമ്പത്ത് മാത്രം മതിയാകണമെന്നില്ല, ഭവനവായ്പ കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍ എന്തൊക്കെ എന്നാണ് താഴെ നല്‍കിയിരിക്കുന്നത്.

* സ്വയം സാക്ഷ്യപ്പെടുത്തുന്ന മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി

* വിലാസം തെളിയിക്കുന്നതിനുള്ള രേഖ( ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ടെലിഫോണ്‍ ബില്ല്, കറന്റ് ബില്ല്, വസ്തുവിന്റെ കരമടച്ച രസീത് തുടങ്ങിയവയിലേതെങ്കിലും)

* ശമ്പള വരുമാനക്കാരനല്ല അപേക്ഷകനെങ്കില്‍ ബിസിനസ് അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ

* ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ പാസ്ബുക്കിന്റെ കോപ്പി, ബാങ്കില്‍ നിന്നുള്ള ഒപ്പ് വെരിഫിക്കേഷന്‍

* ആസ്തി, ബാധ്യത വിവരം, ശമ്പള സ്ലിപ് അല്ലെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ്

* രണ്ടുവര്‍ഷത്തെ ആദായനികുതി സ്റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ ഫോം 16

* വീടിന്റെ ബന്ധപ്പെട്ട അധികാരികള്‍ അംഗീകരിച്ച പ്ലാന്‍

* വീട് നിര്‍മിക്കാനുള്ള ബന്ധപ്പെട്ട അധികാരികളുടെ സമ്മത പത്രം

* വീട് നിര്‍മാണ ചെലവിന്റെ എസ്റ്റിമേറ്റ്

* ചാര്‍ട്ടേഡ് എഞ്ചിനീയറില്‍ നിന്നോ ആര്‍ക്കിടെക്റ്റില്‍ നിന്നോ ഉള്ള വസ്തുവിന്റെ വാല്വേഷന്‍ റിപ്പോര്‍ട്ട്

* ഹൗസിങ് സൊസൈറ്റിയില്‍ നിന്നാണ് വീട് വാങ്ങുന്നതെങ്കില്‍ അലോട്‌മെന്റ് ലെറ്റര്‍

* ഫ്ലാറ്റാണ് വാങ്ങുന്നതെങ്കില്‍ അഡ്വാന്‍സ് നല്‍കിയതിന്റെ രസീത്

* വീട് പണിയുന്ന സ്ഥലത്തിന്റെ കരമടച്ച രസീത്, സ്ഥലത്തിന്റെ കൈവശാവകാശ രേഖ

* നോണ്‍ എന്‍കംബറന്‍സ് സര്‍ട്ടിഫിക്കറ്റ്

* ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്

* കൃഷിസ്ഥലം കണ്‍വെര്‍ട്ട് ചെയ്തത് ആണെങ്കില്‍ ബന്ധപ്പെട്ട ഓര്‍ഡറിന്റെ കോപ്പി

LEAVE A REPLY

Please enter your comment!
Please enter your name here