Home Life style സ്ത്രീകളിലെ പൊണ്ണത്തടി; തിരുവനന്തപുരം ദേശീയ ശരാശരിയേക്കാൾ മുകളിൽ

സ്ത്രീകളിലെ പൊണ്ണത്തടി; തിരുവനന്തപുരം ദേശീയ ശരാശരിയേക്കാൾ മുകളിൽ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ആരോഗ്യ–കുടുംബക്ഷേമവകുപ്പ് നടത്തിയ സർവേയിൽ സ്ത്രീകളിലെ പൊണ്ണത്തടി കേരളത്തിൽ കൂടുതൽ തിരുവനന്തപുരത്ത്. കേരളത്തിന്റെ ശരാശരിയെക്കാൾ കൂടുതലാണ് തിരുവനന്തപുരത്തിന്റേത്. തലസ്ഥാന ജില്ലയിലെ സ്ത്രീകളിൽ 50.6% അമിത വണ്ണമുള്ളവരാണ്. കേരളത്തിലെ സ്ത്രീകളിൽ15നും 49നും ഇടയിൽ പ്രായമുള്ളവരിൽ 38.1% പേർ അമിത വണ്ണമുള്ളവരാണ്. ദേശീയ ശരാശരിയിൽ സ്ത്രീകളുടെ പൊണ്ണത്തടി 33.2 ശതമാനമാണ്. എന്നാൽ തിരുവനന്തപുരത്തെ സ്ത്രീകളുടെത് ദേശീയ ശരാശരിയെക്കാൾ മുകളിലാണ്.

പത്തനംതിട്ടയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനം തൃശൂർ ജില്ലയിലെ സ്ത്രീകൾക്കാണ് 42.8% പേർ. കുടവയറിന്റെ കാര്യത്തിൽ മുൻപന്തിയിൽ കാസർകോടിലെ സ്ത്രീകളാണെന്നാണ് കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സർവെ. അരവണ്ണവും കുടവയറും കണക്കാക്കിയുള്ള പരിശോധനയിൽ രാജ്യശരാശരി സ്ത്രീകളിൽ 56.7% മാണ്. രാജ്യശരാശരിയെക്കൾ വളരെ മുന്നിലാണ് കാസർകോട്.

LEAVE A REPLY

Please enter your comment!
Please enter your name here