Home KERALA കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്മെന്റ് കേസ്; റിക്രൂട്ടിംഗ് ഏജന്‍സിയുടെ 7.51 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്മെന്റ് കേസ്; റിക്രൂട്ടിംഗ് ഏജന്‍സിയുടെ 7.51 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

-കൊച്ചി: കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്മെന്റ് കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ സ്വത്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മാത്യു ഇന്റര്‍നാഷണലിന്റെ 7.51 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. പി.ജെ മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ ആസ്ഥിവകകളാണ് കണ്ടുകെട്ടിയത്.കേസില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്‍ഫോഴ്‌സ്മെന്റ് നടത്തിയ അന്വേഷണവും പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി. 900ല്‍ അധികം നഴ്‌സുമാരെ അധിക തുക ഈടാക്കി വിദേശത്തേക്ക് കൊണ്ടുപോയത്. 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ ഈടാക്കിയത്. ഇത്തരത്തില്‍ 205 കോടി രൂപ വരെ അനധികൃതമായി സമ്പാദിച്ചു. ഈ തുക വിദേശത്തേക്ക് ഹവാലയായാണ് കൊണ്ടുപോയതെന്ന് ഇ.ഡി കണ്ടെത്തി.കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്തതില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതാണ് കേസ്. പ്രധാന പ്രതി ഉതുപ്പ് വര്‍ഗ്ഗീസിനെ സിബിഐ ഇന്റര്‍പോളിന്റെ സഹായത്തോടെ 2017 യില്‍ പിടികൂടിയിരുന്നു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് മാത്യുവിനെ ഒന്നാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here