Home Sports ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു, വിമാനത്താവളത്തില്‍ തടഞ്ഞു

ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു, വിമാനത്താവളത്തില്‍ തടഞ്ഞു

മെല്‍ബണ്‍: വാക്‌സിന്‍ എടുക്കാത്തിനെ തുടർന്ന് നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തിയതായിരുന്നു അദ്ദേഹം. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് മെല്‍ബണ്‍ വിമാനത്താവളത്തില്‍ താരത്തെ തടഞ്ഞത്. ജോക്കോയെ ഇന്ന് തന്നെ സെര്‍ബിയയിലേക്ക് തിരിച്ചയക്കും.

വാക്‌സിന്‍ ഡോസുകള്‍ മുഴുവന്‍ എടുത്തിട്ടില്ലെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ഇളവ് നല്‍കിയെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്. എന്നാല്‍ മെല്‍ബണിലെത്തിയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.ജോക്കോയ്ക്ക് ഇളവ് അനുവദിക്കുന്നതിനെതിരെ ഓസ്‌ട്രേലിയയില്‍ തന്നെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രതികരണം.ഇളവ് അനുവദിച്ചെന്ന അവകാശവാദമല്ലാതെ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ തന്നെ താരത്തിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന് ജോക്കോവിച്ച് എത്തുന്നതിന് ഒരു ദിവസം മുമ്പ് തന്നെ പ്രസിഡന്റ് മോറിസണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു

താരത്തോട് കാണിച്ചത് മോശം പെരുമാറ്റമാണെന്ന് സെര്‍ബിയ കുറ്റപ്പെടുത്തി. ജോക്കോയോട് ഫോണില്‍ സംസാരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് രാജ്യം മുഴുവന്‍ താരത്തിനൊപ്പമുണ്ടെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here