Home KERALA സാലറി കട്ട്; ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്; കത്തയച്ചത് കോടതിയുടെ സ്‌റ്റേ...

സാലറി കട്ട്; ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്; കത്തയച്ചത് കോടതിയുടെ സ്‌റ്റേ വരുന്നതിന്് ഒരു ദിവസം മുമ്പ്

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. ഏപ്രില്‍ മുതല്‍ അഞ്ചു മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

ശമ്പളം പിടിക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചിരിക്കുന്നത്.

ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാല്‍ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തില്‍ പറയുന്നത്. അതേസമയം, ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തില്‍ പരാമര്‍ശമില്ല.

നേരത്തേ, ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ?സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ ഉത്തരവ് കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍, ഓര്‍ഡിനന്‍സിലൂടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനിടെയാണ് ?ഹൈക്കോടതിയുടെ കത്ത് പുറത്തുവന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here