Home Auto ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെങ്കിലും സെപ്തംബര്‍ 30 വരെ പിഴ ഈടാക്കില്ല

ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെങ്കിലും സെപ്തംബര്‍ 30 വരെ പിഴ ഈടാക്കില്ല

ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി കഴിഞ്ഞതാണെങ്കിലും സെപ്തംബര്‍ 30 വരെ പിഴ ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വാഹങ്ങളുടെ ഫിറ്റ്‌നെസ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഇരുപതിന് കാലാവധി പൂര്‍ത്തിയായ രേഖകള്‍ക്കാണ് ഇളവ്. കോവിഡ് സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ഇതേ തുടര്‍ന്ന് രേഖകള്‍ പുതുക്കാന്‍ ആകാത്ത സാഹചര്യം ആയതിനാലും ആണ് തീരുമാനം. അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പിഴ ഉണ്ടായിരുന്നതാണ് ഇപ്പോള്‍ ഒഴിവാക്കിയത്.

അവശ്യ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്താതിരിക്കാനാണ് പുതിയ നടപടിയെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here