Home International കുട്ടികളെ പ്രവേശിപ്പിക്കില്ലെന്ന് സൗദി

കുട്ടികളെ പ്രവേശിപ്പിക്കില്ലെന്ന് സൗദി

റമദാന്‍ മാസം ഉംറ നിര്‍വ്വഹിക്കാനും പ്രാര്‍ഥനയ്ക്കും കുട്ടികളെ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ കൊണ്ടു വരരുതെന്ന് ഹജ്ജ് മന്ത്രാലയം. കോവിഡ് സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണം. പതിനെട്ടിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഹറം പള്ളിയില്‍ പ്രവേശിക്കാന്‍ നിലവില്‍ അനുമതി ഉള്ളത്. നിര്‍ദ്ദിഷ്ട ആപ്പില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമേ പള്ളിയില്‍ പ്രവേശനം അനുവദിക്കു.
പെര്‍മിറ്റ് ഉള്ളവരുടെ വാഹനങ്ങള്‍ക്ക് മാത്രമേ പ്രദേശത്തേക്ക് അനുമതിയുള്ളുവെന്നും മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കി. അതോടൊപ്പം പെര്‍മിറ്റില്‍ വ്യക്തമാക്കിയ കാലയളവിനുള്ളില്‍ മാത്രമേ വാഹനങ്ങള്‍ക്ക് മക്കയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളു. ഒരു ദിവസത്തെ എല്ലാ പ്രാര്‍ഥനയ്ക്കും ഒരുമിച്ച് ബുക്ക് ചെയ്യാം. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ദിവസത്തേക്കുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഒന്നിച്ച് ബുക്ക് ചെയ്യാന്‍ കഴിയില്ലെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അതേ സമയം കൂടുതല്‍ ദിവസങ്ങള്‍ ഉംറക്കും പ്രാര്‍ത്ഥനക്കും ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യത്തെ ബുക്കിംഗ് കാലാവധി കഴിഞ്ഞ ശേഷം മറ്റൊരു ദിവസം ബുക്ക് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here