Home KERALA പ്രതിഷേധം ഫലംകൊണ്ടില്ല ; കെഎഎസ് അടിസ്ഥാന ശമ്പളം 81,800

പ്രതിഷേധം ഫലംകൊണ്ടില്ല ; കെഎഎസ് അടിസ്ഥാന ശമ്പളം 81,800

തിരുവനന്തപുരം: കെഎഎസിന്റെ അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗ്രേഡ് പേ മാത്രം ഒഴിവാക്കി. ഇതിനുപകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നല്‍കും. സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥർക്കു നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷൽ പേ നൽകണമെന്നുമുള്ള ആവശ്യമുന്നയിച്ച് സിവിൽ സർവീസ് സംഘടനകൾ നടത്തിയ പ്രതിഷേധം ഇതോടെ ഫലം കണ്ടില്ല.

81,800 രൂപ അടിസ്ഥാന ശമ്പളത്തിനു പുറമേ ഡിഎയും എച്ച്ആർഎയും കെഎഎസുകാർക്കു ലഭിക്കും. പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മിഷനെ നിയമിക്കുമ്പോൾ കെഎഎസ് ട്രെയിനികൾ, കെഎഎസിലെ മറ്റു സ്ഥാനക്കയറ്റ തസ്തികകൾ എന്നിവയ്ക്ക് അനുവദിക്കാവുന്ന ശമ്പള സ്കെയിലുകൾ തയാറാക്കുന്നത് കമ്മിഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെടുത്തും.ട്രെയിനിങ് കാലയളവിൽ അടിസ്ഥാന ശമ്പളമായ 81,800 രൂപ കൺസോളിഡേറ്റഡ് തുകയായി അനുവദിക്കും. ട്രെയിനിങ് കാലയളവിൽ അടിസ്ഥാന ശമ്പളം മാത്രമേ ഉണ്ടായിരിക്കൂ. മുൻ സർവീസിൽനിന്ന് കെഎഎസിൽ പ്രവേശിച്ചവർക്ക് അവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ എതാണോ കൂടുതൽ അത് അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here