Home Top News ആറന്മുളയില്‍ ശിവദാസന്‍ നായര്‍, കോന്നിയില്‍ റോബിന്‍പീറ്റര്‍, അടൂരില്‍ എം.ജി കണ്ണന്‍, റാന്നിയില്‍ റിങ്കു ചെറിയാന്‍, തിരുവല്ലയില്‍...

ആറന്മുളയില്‍ ശിവദാസന്‍ നായര്‍, കോന്നിയില്‍ റോബിന്‍പീറ്റര്‍, അടൂരില്‍ എം.ജി കണ്ണന്‍, റാന്നിയില്‍ റിങ്കു ചെറിയാന്‍, തിരുവല്ലയില്‍ കുഞ്ഞുകോശി പോള്‍; പത്തനംതിട്ട ജില്ലയില്‍ ഇവര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

 

പത്തനംതിട്ട: അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി. ആറന്മുളയില്‍ ശിവദാസന്‍നായരും കോന്നിയില്‍ റോബിന്‍പീറ്ററും, അടൂരില്‍ എം.ജി കണ്ണനും, റാന്നിയില്‍ റിങ്കു ചെറിയാനും, തിരുവല്ലയില്‍ കുഞ്ഞുകോശി പോളും യുഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന നാലു സീറ്റുകകളും ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും നടത്തിയ വലിയസമ്മര്‍ദ്ദത്തിന്റെ ഫലമായാണ് പലരും സീറ്റുകള്‍ ഉറപ്പിച്ചത്. ആറന്മുളയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ പഴകുളം മധുവിന്റെ പേരിനായിരുന്നു ആറന്മുളയില്‍ മുന്‍തൂക്കം.

എന്നാല്‍ അവസാന നിമിഷം എ ഗ്രൂപ്പ് നേതൃത്വം ഉമ്മന്‍ ചാണ്ടിയടക്കമുളളവരില്‍ വലിയമ്മര്‍ദ്ദം ചെലുത്തിയാണ് ആറന്മുളയില്‍ അഡ്വ കെ ശിവദാസന്‍ നായര്‍ക്ക് സീറ്റ് ഉറപ്പായത്. കോന്നിയില്‍ ആദ്യം മുതലേ റോബിന്റെ പേരിനായിരുന്നു മുന്‍തൂക്കം. അടൂര്‍ പ്രകാശും റോബിനുവേണ്ടിയ ശക്തമായ നിലകൊണ്ടു. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍ര് എംജി കണ്ണന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് സീറ്രുരപ്പിച്ചത്. റാന്നിയില്‍ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂരിന്റെ പേരിനായിരുന്നു മുന്‍തൂക്കം.എന്നാല്‍ ഉമ്മന്‍ ചാണ്ടിയടക്കമുളളവരുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി അവസാനം റിങ്കു ചെറിയാന്‍ മത്സരക്കും. കെപിസിസി ജനറല്‍ സെക്രട്ടറി കൂടുയാണ് റിങ്കു ചെറിയാന്‍ ,.ജോസ്ഫ് ഗ്രൂപ്പിന് ലഭിച്ച തിരുവല്ല സീറ്റില്‍ കുഞ്ഞുകോശി പോളും മത്സരിക്കും. ജില്ലയില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ എഗ്രൂപ്പാണ് അപ്രമാധിത്യം നേടിയത്. നാലു സീറ്റില്‍ 3 സീര്‌റിലും മത്സരിക്കുക എ ഗ്രൂപ്പ് പ്രതിനിധികളാണ്.ഐ ഗ്രൂപ്പു നേതാവ് പഴകുളം മധുവിന് ജില്ലയില്‍ സീറ്റില്ലൊങ്കിലും മറ്റു ജില്ലകളില്‍ എവിടെയങ്കിലും സീറ്റുലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും എങ്ങും ഇല്ലാത്ത അവസ്ഥയുമായി. ഇതിനെതിരെ ഐ ഗ്രൂുപ്പിനുളളില്‍ വലിയ പ്രതിഷേധമാണുയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here