Home KERALA കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ ആന്റിബോഡി സാന്നിധ്യം

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളില്‍ നിപ ആന്റിബോഡി സാന്നിധ്യം

കോഴിക്കോട്  പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപ ആന്റിബോഡി വവ്വാലുകളിൽ കണ്ടെത്തി. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് നിപവൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

സംസ്ഥാനത്ത്  നിപയുടെ ഉറവിടത്തിലേക്കുള്ള സൂചനയാണ് ഇതിലൂടെ ലഭിച്ചത്. മൂന്ന് വർഷം മുൻപ് പേരാമ്പ്രയിലാണ് ആദ്യം നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത്.  കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരിച്ചിരുന്ന ഐസൊലേഷൻ വാർഡ് തീർത്തും ഒഴിഞ്ഞു. എങ്കിലും വാർഡ് അടച്ചുപൂട്ടിയിട്ടില്ല. അവസാനമായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് 42 ദിവസം കഴിഞ്ഞാൽ മാത്രമെ മേഖല രോഗമുക്തമെന്ന് പ്രഖ്യാപിക്കാനാവൂ.

കണ്ടെയ്ൻമെന്റ് സോൺ നീക്കിയതോടെ ചാത്തമംഗലത്തും പരിസരങ്ങളിലും ഇപ്പോൾ പ്രത്യേകിച്ച് നിയന്ത്രണങ്ങളുമില്ല. ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയ 164 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ഒരാൾക്കു പോലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here