പാലായില്‍ നിഥിനമോള്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ ജീവന് കവര്‍ന്നത് പ്രണയപ്പക. 22 വയസ്സാണ് നിഥിനയുടെ പ്രായം. മൂന്നാം വര്‍ഷ ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാര്‍ഥിനിയാണ്. സഹപാഠി കൂത്താട്ടുകുളം അഭിഷേക് ബൈജു കസ്റ്റഡിയില്‍. പരീക്ഷയ്ക്കെത്തിയപ്പോഴാണ് ആക്രമണം. അഭിഷേക് കയ്യില്‍ കരുതിയ ആക്സോ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.
അടുത്ത കാലത്തായി നിതിനമോൾ അകൽച്ച കാണിച്ചതായും പ്രതി പോലീസിനോടു പറഞ്ഞു. രണ്ടു ദിവസം മുന്‍പ് നിതിനയുടെ മൊബൈൽഫോൺ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ആ ഫോൺ തിരികെ നൽകാൻ എന്നും പറഞ്ഞാണ് ഇന്നു വീണ്ടും പെൺകുട്ടിയെ കണ്ടത്.
പെൺകുട്ടി പരീക്ഷയ്ക്കു കയറിയ സമയം പ്രതി പുറത്ത് എത്തിയിരുന്നു. പരീക്ഷ തീരുംവരെ കാത്തിരുന്ന ശേഷമാണ് പെൺകുട്ടിയെ കണ്ടത്. അമ്മയുമായി പെൺകുട്ടി ഫോണിൽ സംസാരിക്കേവേയാണ് പ്രതി ആക്രമിച്ചത്. കൈയിൽ ആയുധം സൂക്ഷിച്ചിരുന്നതെന്നു പോലീസ് ചോദിച്ചപ്പോൾ അതു സ്വയം കൈയിൽ മുറവേല്പിച്ചു നിഥിനമോളെ ഭയപ്പെടുത്താനാണ് കത്തിയും കൊണ്ടുവന്നതെന്നായിരുന്നു പ്രതിയുടെ മറുപടി. കൊലപാതകത്തിനു ശേഷം സമീപത്തെ സിമന്റ് ബഞ്ചിൽ ഇരിക്കുന്ന നിലയിലാണ് പ്രതിയെ ഒാടിയെത്തിവർ കണ്ടത്. നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിഥിനയെയാണ്. തൊട്ടടുത്തു കൂസലില്ലാതെ സിമന്റ് ബഞ്ചിൽ ഇരിക്കുകയായിരുന്നു അഭിഷേകെന്നും ദൃക്സാക്ഷികൾ പറയുന്നു.
സ്ഥലത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തി വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഭാവ വ്യത്യാസവും കൂടാതെ ഇയാൾ വാഹനത്തിൽ കയറി.