Home KERALA മാവോയിസ്റ്റ് സാന്നിധ്യം; കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്, രണ്ടു പേരെ ചോദ്യം ചെയ്യുന്നുച അലന്‍, താഹ എന്നിവരുമായി...

മാവോയിസ്റ്റ് സാന്നിധ്യം; കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്, രണ്ടു പേരെ ചോദ്യം ചെയ്യുന്നുച അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത രണ്ട് പേരും.

കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യം സംശയിച്ച് കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്. ചെറുകുളത്തൂര്‍ പരിയങ്ങാട് ഭാഗത്താണ് എന്‍.ഐ.എ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍, താഹ എന്നിവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത രണ്ട് പേരും. അലനേയും താഹയേയും ചോദ്യം ചെയ്തതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് അറിയുന്നത്. ഒപ്പം വയനാട്ടില്‍ പോലീസ് വെടിയേറ്റ് മരിച്ച മലപ്പുറം പാണ്ടിക്കാട്ടെ സി.പി ജലീലിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

അലന്‍, താഹ കേസില്‍ രണ്ട് ദിവസം മുമ്പാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍, സി പി ഉസ്മാന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.

അലന്‍ ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി, താഹാ ഫസല്‍ രണ്ടാം പ്രതിയും സി പി ഉസ്മാന്‍ മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന്‍ ഒളിവിലാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മൂന്നു പ്രതികളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പുലര്‍ച്ചെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here