Home Today ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി ; 17കാരി പ്രസവിച്ചതെന്നു സംശയം

ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി ; 17കാരി പ്രസവിച്ചതെന്നു സംശയം

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശുചീകരണത്തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ, ഒരു പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം
ആരംഭിച്ചിട്ടുണ്ട്. പോക്സോ കേസ് ആയതിനാൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ ആരാണെന്നു കണ്ടെത്താനാണ് പൊലീസ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here