രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കും. സിപിഎം- സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ധാരണയായത്. മന്ത്രിസഭാരൂപീകരണം ചര്‍ച്ച ചെയ്യാന്‍ ആദ്യം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും പിന്നീട് പോളിറ്റ് ബ്യൂറോയും യോഗം ചേര്‍ന്നിരുന്നു. ഇനി എല്‍ഡിഎഫ് യോഗം കൂടി ചേര്‍ന്നിട്ടാകും പുതിയ മന്ത്രിമാരെ പ്രഖ്യാപിക്കുക. പതിനെട്ടാം തിയതി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ആദ്യം വാര്‍ത്ത വന്നിരുന്നത്. ഈ മാസം 16 വരെ കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 17ആം തിയതി ആണ് പോളിറ്റ് ബ്യൂറോ യോഗം ചേരുക. 18ആം തിയതി സംസ്ഥാന സമിതിയും സെക്രട്ടേറിയേറ്റും യോഗം ചേരും.
.