Home POLITICS പുതിയ പാർട്ടിയുമായി അമരീന്ദർ സിങ്

പുതിയ പാർട്ടിയുമായി അമരീന്ദർ സിങ്

പുതിയ പാർട്ടിയായി നീങ്ങാനൊരുങ്ങി മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ചൊവ്വാഴ്ച പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ നടത്തി. കർഷക സമരം അവസാനിപ്പിച്ചാൽ ബി.ജെ.പിയുമായി കൂട്ട് ആകാമെന്നും തുക്രാല്‍ ട്വീറ്റിലൂടെ അറിയിച്ചു. വരുവാനിരിക്കുന്ന പഞ്ചാബ് നിയമ സഭാ തിരഞ്ഞെടുപ്പില്‍ അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടി വിവിധ അകാലി ഗ്രൂപ്പുകളുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കർഷക നിയമങ്ങൾക്കെതിരെ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന കർഷക സമരം അവസാനിപ്പിച്ചാൽ ബി.ജെ.പിയുമായി സഖ്യമാകാമെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിന്റെ
ആവശ്യം രാഷ്ട്രീയ സ്ഥിരതയും ആഭ്യന്തര, വിദേശ ഭീഷണിയിൽനിന്നുള്ള സുരക്ഷയുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here