22 കോടിയുടെ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ദീപിക- രണ്‍വീര്‍ ജോഡി. മുംബൈയിലെ തെക്കന്‍ തീരദേശ പട്ടണമായ ആലിബാഗിലാണ് ഇരുവരും ചേര്‍ന്ന് ആഡംബര ബംഗ്ലാവ് വാങ്ങിയത്. റിപ്പോര്‍ട്ട്. 22 കോടി രൂപയാണ് വീടിന് വില കണക്കാക്കുന്നത്. 2.25 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്റെ വിസ്തീർണം 18,000 ചതുരശ്ര അടിയാണ്.. താഴത്തെ നിലയില്‍ അഞ്ചു മുറികളാണുള്ളത്. കിഹിം ബീച്ചില്‍ നിന്ന് പത്ത് മിനിറ്റ് യാത്ര മാത്രമാണ് ഇവിടേക്ക് ഉള്ളത്.
എവര്‍സ്റ്റോണ്‍ ഗ്രൂപ്പിന്റെ വൈസ് ചെയര്മാന് രാജേഷ് ജഗ്ഗിയുടെ ഉടമസ്ഥതയിലായിരുന്നു ഈ ബംഗ്ലാവ്. മുംബൈയിലെ പ്രഭാദേവിയിലാണ് ദീപികയും രണ്‍വീറും നിലവില്‍ താമസിക്കുന്നത്. ആലിബാഗില്‍ ഇരുവര്‍ക്കും പുതിയ ബംഗ്ലാവ് കൂടാതെ മറ്റൊരുവീടുകൂടിയുണ്ട്.