Home KERALA കേരളത്തില്‍ മദ്യം വാങ്ങണമെങ്കില്‍ ഒന്നുകില്‍ വാക്‌സിന്‍ എടുത്തിരിക്കണം അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ആകണം

കേരളത്തില്‍ മദ്യം വാങ്ങണമെങ്കില്‍ ഒന്നുകില്‍ വാക്‌സിന്‍ എടുത്തിരിക്കണം അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ആകണം

 

കേരളത്തിലെ മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങണമെങ്കില്‍ പുതിയ മാനദണ്ഡം പാലിക്കണം. ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ മദ്യം നേരിട്ട് വാങ്ങാന്‍ കഴിയും. ഇന്ന് മുതല്‍ ബിവറേജസിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഈ നിബന്ധന നടപ്പിലാകും.

നിലവിലെ പൊലീസിന് പുറമെ കൂടുതല്‍ പൊലീസിനെ എല്ലാ മദ്യശാലകള്‍ക്ക് മുമ്പിലും നിയോഗിക്കും. നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഇത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം. 72 മണിക്കൂറിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമാണ് മറ്റുളളവര്‍ ഹാജരാക്കേണ്ടത്. ഹൈക്കോടതി ഇടപെടലിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here