Home Gadgets ഗ്രൂപ്പ് കോളില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ജോയിന്‍ ചെയ്യാം, വാട്‌സ്അപ്പില്‍ പുതിയ ഫീച്ചര്‍

ഗ്രൂപ്പ് കോളില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ജോയിന്‍ ചെയ്യാം, വാട്‌സ്അപ്പില്‍ പുതിയ ഫീച്ചര്‍

 

വാട്‌സ്അപ്പില്‍ ജോയിനബിള്‍ ഗ്രൂപ്പ് കോള്‍ സൗകര്യം തുടങ്ങി. എപ്പോള്‍ വേണമെങ്കിലും ഒരു ഗ്രൂപ്പ് കോളില്‍ സ്വയം പങ്കെടുക്കാന്‍ പറ്റുന്ന സൗകര്യമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി കോളില്‍ ആരെങ്കിലും ചേര്‍ക്കേണ്ട കാര്യമില്ല. അതേ സമയം, കോളില്‍ ക്ഷണിക്കപ്പെട്ടതാകണം.

ആദ്യം കോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നവര്‍ക്ക് തുടക്കത്തില്‍ ചേരാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഇടയ്ക്ക് വച്ച് കോളില്‍ ചേരാന്‍ പറ്റുന്ന സാഹചര്യമാണ് പുതുതായി അവതരിപ്പിച്ച സൗകര്യത്തില്‍ കൂടി ലഭിക്കുന്നത്. ടാപ്പ് ടു ജോയിന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഇതിനുള്ള സൗകര്യം ലഭിക്കും.

ഗ്രൂപ്പ് കോളിന് വശത്തായി ഇന്‍ഫോ സ്‌ക്രീനും ലഭ്യമാണ്. ഗ്രൂപ്പ് കോളില്‍ ആരൊക്കെ സംസാരിക്കുന്നുണ്ട്് എന്ന് നേരത്തെ അറിയാനാകും. പീന്നീട് പങ്കെടുക്കാനും തുടക്കത്തില്‍ വേണ്ടാത്തവര്‍ക്ക് സൗകര്യം ഉണ്ട്. ഇഗ്നോര്‍ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി. ആ്ന്‍ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും ഈ സൗകര്യം ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here