റിയാദ്: കോവിഡ് കേസുകളിൽ കുറവ് വന്നതോടെ ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകൾ നൽകിത്തുടങ്ങി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാം. എന്നാൽ ചില ഉപാധികളോടെയാണ് മാത്രമാണിത്. മാര്‍ക്കറ്റുകള്‍, ഏതെങ്കിലും പ്രദര്‍ശനങ്ങള്‍ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആള്‍ക്കൂട്ടമുണ്ടെങ്കില്‍ മാസ്ക് നിർബന്ധമായും ധരിക്കണം.
അതുപാേലെ സ്കൂളുകള്‍, സര്‍വകലാശാലകള്‍, പള്ളികള്‍, ആശുപത്രികളില്‍ എന്നിവിടങ്ങളിലും മാസ്ക് ധരിക്കണം. ഏറെ പേരുമായി അടുത്തിടപഴകേണ്ടതും ബന്ധം പുലർത്തേണ്ടതുമായ ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിക്കണം. കൊവിഡുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള മറ്റ് നിയന്ത്രങ്ങൾ അതേപടി തുടരാനും ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഖത്തറിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഒമിക്രോൺ ഒരു ഘട്ടത്തിൽ പ്രശ്നമുണ്ടാക്കുമെന്ന് താേന്നിച്ചെങ്കിലും അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടർന്ന് എളുപ്പത്തിൽ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആശുപത്രിവാസം വേണ്ടിവന്നവരുടെ എണ്ണത്തിലും രണ്ടാം തരംഗത്തെ അപേക്ഷിച്ച് കാര്യമായ കുറവുണ്ടാവുകയും ചെയ്തു.