Home KERALA ടിപിആര്‍ 13.77 ശതമാനം, ഏഴ് ജില്ലകളില്‍ രോഗികള്‍ കുറവ്. പുതിയ രോഗികള്‍ 12,300

ടിപിആര്‍ 13.77 ശതമാനം, ഏഴ് ജില്ലകളില്‍ രോഗികള്‍ കുറവ്. പുതിയ രോഗികള്‍ 12,300

സംസ്ഥാനത്ത് പുതുതായി 12,300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 89,345 പരിശോധനകളാണ് നടന്നത്. 13.77 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 174 മരണങ്ങള്‍ പുതുതായി സംഭവിച്ചു. ആകെ മരണം 8815 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 55 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 28,867 പേര്‍ രോഗമുക്തി നേടി.

ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം 1750
മലപ്പുറം 1689
പാലക്കാട് 1300
എറണാകുളം 1247
കൊല്ലം 1200
തൃശ്ശൂര്‍ 1055
ആലപ്പുഴ 1016
കോഴിക്കോട് 857
കോട്ടയം 577
കണ്ണൂര്‍ 558
കാസര്‍കോട് 341
പത്തനംതിട്ട 277
ഇടുക്കി 263
വയനാട് 170

LEAVE A REPLY

Please enter your comment!
Please enter your name here