Home Business അടുത്തുള്ള കടകളില്‍ നിന്നു പോലും സാധനങ്ങള്‍ വീട്ടിലെത്തും, വരുന്നു വിഭവന്‍ ആപ്പ്‌

അടുത്തുള്ള കടകളില്‍ നിന്നു പോലും സാധനങ്ങള്‍ വീട്ടിലെത്തും, വരുന്നു വിഭവന്‍ ആപ്പ്‌

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വ്യാപാരത്തിന് വ്യാപാരിവ്യവസായ സമിതി സ്വന്തം ആപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ പത്ത് ലക്ഷത്തിലേറെയുള്ള ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടിയുള്ള ആപ്പാണ് ഇറങ്ങിയത്. വി ഭവന്‍ എന്ന ഇ കൊമേഴ്‌സ് ആപ്പിലൂടെ ഉപഭോക്താവിന് ഇഷ്ടാനുസരണം ഉത്‌പന്നങ്ങൾ തിരഞ്ഞെടുക്കാനും ഡെലിവറി സംവിധാനംവഴി സാധനങ്ങൾ വീട്ടിലെത്തിക്കാനും കഴിയും. ഇലക്‌ട്രോണിക്‌സ്, ടെക്‌സ്റ്റൈൽസ്, സ്റ്റേഷനറി തുടങ്ങിയവയെല്ലാം വ്യാപാരികൾക്ക് ആപ്പ് വഴി വിൽപ്പന നടത്താം.

ഒരു പ്രദേശത്തുള്ള വ്യാപാരികളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഹൈപ്പർ ഓൺലൈൻ മാർക്കറ്റ് ഡെലിവറി സിസ്റ്റം ആപ്പിന്റെ സവിശേഷതയാണ്. ഇതുവഴി ഉപഭോക്താവിന് അടുത്തുള്ള കടകളിൽ ഓർഡർ നൽകി അപ്പോൾത്തന്നെ സാധനങ്ങൾ വീട്ടിലെത്തിക്കാം. മറ്റ് ജില്ലകളിൽനിന്നുള്ള ഉത്‌പന്നങ്ങൾ കൊറിയര്‍
സർവീസുകളുടെ സഹായത്തോടെ 24 മണിക്കൂറിനകം ഉപഭോക്താവിന് എത്തിച്ചുനൽകാനും സംവിധാനമുണ്ട്. എല്ലാ ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ ലഭ്യമാണ്.

ആപ്പിൽ അംഗമാവുന്ന വ്യാപാരികൾക്ക് മാസം 125 രൂപയാണ് അഡ്മിനിസ്‌ട്രേഷൻ ഫീസ്. സെപ്റ്റംബർ 15-മുതൽ ആപ്പ് സേവനം ലഭ്യമാവും.

LEAVE A REPLY

Please enter your comment!
Please enter your name here