Home Editers pick റഹ്‌മാനും സജിതയ്ക്കും ഇന്ന് മംഗല്യം, നിയമപരമായും ഒന്നാകുന്നു

റഹ്‌മാനും സജിതയ്ക്കും ഇന്ന് മംഗല്യം, നിയമപരമായും ഒന്നാകുന്നു

 

ഏറെ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ഇടയാക്കിയ നെന്‍മാറ കമിതാക്കള്‍ റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും. ആരും കാണാതെ സജിതയെ പത്ത് വര്‍ഷം സൂക്ഷിച്ച റഹ്‌മാന്‍ ഇന്ന് നെന്‍മാറ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാകും സജിതയെ നിയമപരമായി കൂടെ കൂട്ടുന്നത്.

ബുധനാഴ്ച രാവിലെ 10 മണിക്കാണ് രജിസ്ട്രാർ മുമ്പാകെ വിവാഹിതരാകുന്നത്. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികൾ സ്വീകരിച്ചത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യസംഘം നൽകും

അയിലൂർ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോൾ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് കഴിയുന്നത്. 2010 ഫെബ്രുവരി മുതല്‍ റഹ്‌മാനോടൊപ്പം സജിത വീട്ടില ഒരു മുറിയില്‍ കഴിയുകയായിരുന്നു.
2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക്‌ സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറി.

റഹ്‌മാനെ കാണാനില്ലെന്ന പരാതിയിൽ പോലീസന്വേഷണം നടക്കുന്നതിനിടെ റഹ്‌മാനെ സഹോദരൻ നെന്മാറയിൽവെച്ച് കാണുകയും പോലീസിൽ വിവരമറിയിക്കുകയുംചെയ്തു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് 10 വർഷത്തെ പ്രണയജീവിതത്തിന്റെ ചരിത്രം പുറംലോകമറിഞ്ഞത്.  ഇരുവരും ഒരുമിച്ച് താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here