Home Education നീറ്റ് പരീക്ഷ സെപ്തംബര്‍ 12ന്, ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം

നീറ്റ് പരീക്ഷ സെപ്തംബര്‍ 12ന്, ചൊവ്വാഴ്ച മുതല്‍ അപേക്ഷിക്കാം

 

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷ സെപ്തംബര്‍ 12ന് നടത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന നഗരങ്ങളുടെ എണ്ണം 198 ആയി വര്‍ദ്ധിപ്പിച്ചു. നേരത്തെ ഇത് 155 ആയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താന്‍ ഇത് സഹായകമാകും.

വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ മാസ്‌ക് നിര്‍ബന്ധമാണ്. പരീക്ഷാ കേന്ദ്രങ്ങളിലും ഇവ നല്‍കും. ഹാളിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും സമയക്രമം നിശ്ചയിക്കും. സാനിറ്റൈസറും എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here