ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍ കടന്നു. പുരുഷന്മാരുടെ ജാവ്ലിന് ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ മികച്ച പ്രകടനവുമായി നീരജ് ഫൈനലില്‍ എത്തുകയായിരുന്നു.
ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ചോപ്ര ലക്ഷ്യം കണ്ടു. 86.65 മീറ്ററാണ് നീരജ് എറിഞ്ഞത്. 83.50 ആണ് യോഗ്യതാ മാര്‍ക്ക്. ഏറ്റവും കൂടുതല്‍ ദൂരവും നീരജിന്റേത് തന്നെ. ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണമെഡല്‍ ജേതാവാണ് നീരജ്.
ബോക്സിംഗില്‍ ഫൈനല്‍ യോഗ്യതയ്ക്കായി ഇന്ത്യയുടെ ലവ്ലിനയും ഇന്ന് മത്സരിക്കുന്നുണ്ട്. തുര്‍ക്കിയുടെ ലോക ഒന്നാം നമ്പര്‍ താരം ബുസെനാസ് സുര്മെനെലിയാണ് എതിരാളി. ഇന്ന് ജയിച്ചാല്‍ അത് ചരിത്രമാകും. പരാജയപ്പെട്ടാലും ലവ്ലിനയിലൂടെ ഇന്ത്യയ്ക്ക് മറ്റൊരു വെങ്കല മെഡല്‍ ഉറപ്പായിട്ടുണ്ട്.