Home Sports ദേശീയ സീനിയർ വനിത ഫുട്ബാൾ ;ക്വാർട്ടർ ഫൈനൽ ലൈനപ്പായി

ദേശീയ സീനിയർ വനിത ഫുട്ബാൾ ;ക്വാർട്ടർ ഫൈനൽ ലൈനപ്പായി

കോഴിക്കോട്: ദേശീയ വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. മണിപ്പൂർ, അസാം, മഹാരാഷ്ട്ര, മിസോറാം, റെയിൽവേസ്, ഗോവ, ഒഡിഷ, തമിഴ്നാട് ടീമുകളാണ് ഫൈനൽ ക്വാർട്ടറിൽ കടന്നത്.നാളെ ക്വാർട്ടറിൽ കണ്ണൂർ കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്രേഡിയത്തിൽ നടക്കുന്ന മത്സരം മണിപ്പൂരും അസാമും തമ്മിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ റെയിൽവേസ് ഗോവയെയും ഒഡിഷ തമിഴ്നാടിനെയും നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മഹാരാഷ്ട്ര മിസോറാമിനെ നേരിടും.

ഇന്നലെ നടന്ന മത്സരങ്ങളിൽ തമിഴ്നാട് എതിരില്ലാത്ത ആറ് ഗോളിന് പഞ്ചാബിനെയും ജാർഖണ്ഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡൽഹിയെയും പശ്ചിമ ബംഗാൾ എതിരില്ലാത്ത 20 ഗോളിന് തെലുങ്കാനയെയും ഗോവ എതിരില്ലാത്ത മൂന്ന് ഗോളിന് കർണാടകയെയും തോല്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here