ദേശീയ പാതയില്‍ നിന്ന് വീട്ടിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വഴിക്കായി ഇനി പ്രത്യേക അനുമതി എടുക്കണം. വാണിജ്യ സ്ഥാപനങ്ങള്‍ ആണെങ്കില്‍ വഴിക്കായി ഫീസും അടയ്ക്കേണ്ടി വരും. 2.85 ലക്ഷം രൂപയാണ് വഴിക്കായി അടയ്ക്കേണ്ടത്.
ഫീസ് വേണ്ടാത്തത്, എന്നാല്‍ അനുമതി എടുക്കേണ്ടത്
* വീടുകള്‍
* ഒറ്റമുറിക്കടകള്‍
* കൃഷിയിടങ്ങള്‍
ഇവയ്ക്കും സ്വകാര്യ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഒരു തവണ അനുമതി എടുത്താല്‍ മതി.
ഫീസ് അടയ്ക്കേണ്ട നിര്‍മാണങ്ങള്‍
* സ്വകാര്യസ്ഥാപനങ്ങള്‍
* പെട്രോള്‍ പമ്പുകള്‍
* വാണിജ്യസ്ഥാപനങ്ങള്‍
അനുമതിയ്ക്കായി ചെയ്യേണ്ടത്
കേന്ദ്രറോഡ് ഗതാഗത ഹൈവേമന്ത്രാലയവും എൻ.എച്ച്.എ.ഐ.യും നിർദേശിക്കുന്ന രീതിയിൽ പ്രവേശനാനുമതിക്കപേക്ഷിക്കണം. പ്രവേശന അനുമതിയില്ലാത്തവർക്കു തദ്ദേശസ്ഥാപനങ്ങൾ നിർമാണാനുമതി നൽകരുതെന്നാണു നിർദേശം. 2.85 ലക്ഷംരൂപയാണ് പ്രവേശനാനുമതി ഫീസിനത്തിൽ നൽകേണ്ടത്.
കൺസൽട്ടിങ് സ്ഥാപനം സർവീസ് ചാർജായി പെട്രോൾ ബങ്കുകളിൽനിന്നു മൂന്നരലക്ഷം രൂപയും സ്വകാര്യ-വാണിജ്യ സ്ഥാപനങ്ങളിൽനിന്നു രണ്ടരലക്ഷം രൂപയും അധികമായി ഈടാക്കും. പെട്രോൾ ബങ്കുകൾക്ക് അനുമതിക്കാലം 15 വർഷമാണ്.
ഒരു സ്ഥാപനത്തിലേക്കു പരമാവധി 12 മീറ്റർ വീതിയിലുള്ള വഴിക്കേ അനുമതിലഭിക്കൂ. പാതയിലേക്കു മഴവെള്ളം, മലിനജലം എന്നിവ ഒഴുക്കാൻ പാടില്ല. ദേശീയപാതയോരത്തു നിർമിതികൾക്ക് അനുമതിനൽകുമ്പോൾ റോഡിന്റെ അതിർത്തിയിൽനിന്നു നിശ്ചിത അകലമുണ്ടാകണമെന്നതു നിർബന്ധമാണ്. സമതലപ്രദേശങ്ങളിൽ നിർമിതികളുടെ വലുപ്പമനുസരിച്ച് മൂന്നുമുതൽ ആറുവരെമീറ്റർ അകലം വേണം. മലയോരമേഖലകളിൽ മൂന്നുമുതൽ അഞ്ചുവരെ മീറ്ററും. കേരളത്തിൽ കൊച്ചിയിലുള്ള സമാറ കൺസൽട്ടന്റ്സ് ആൻഡ് ഡെവലപ്പേഴ്സിനാണ് അനുമതിയുമായി ബന്ധപ്പെട്ട ജോലികൾചെയ്യാൻ അനുമതി.