Home POLITICS ഗുജറാത്തില്‍ ഹിന്ദു സേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു

ഗുജറാത്തില്‍ ഹിന്ദു സേന സ്ഥാപിച്ച ഗോഡ്‌സെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു

അഹമ്മദാബാദ്:  ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദു സേന സ്ഥാപിച്ച നാഥൂറാം ഗോഡ്സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ജാംനഗര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുഭ ജഡേജയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നും സംഭവം.

മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത നാഥുറാം വിനായക ഗോഡ്‌സെയെ തൂക്കിക്കൊന്നതിന്റെ 72–ാം വര്‍ഷമായിരുന്നു ഇന്നലെ. 1949 നവംബർ 15നാണ് ഗോഡ്സെയെ തൂക്കിലേറ്റിയത്. ഇന്നലെ ഗുജറാത്തിലെ ജാംനഗറിൽ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചാണ് ഹിന്ദു സേന എന്ന സംഘടന ഗോഡ്സെക്ക് ആദരം അർപ്പിച്ചത്.ഗോഡ്സെയുടെ ഓര്‍മയ്ക്കായി പ്രതിമ സ്ഥാപിക്കുമെന്ന് നേരത്തെ ഹിന്ദു സേന പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനുള്ള അനുമതി പ്രാദേശിക ഭരണകൂടം നിഷേധിച്ചിരുന്നു. ഗാന്ധി വധക്കേസില്‍ ഗോഡ്സെയുടെ വധശിക്ഷ നടപ്പാക്കിയ ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള മണ്ണ് ഉപയോഗിച്ച് ഗ്വാളിയോറിലെ മഹാസഭ ഓഫീസില്‍ ഗോഡ്സെ പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ജാംനഗറിലെ ഹനുമാന്‍ ആശ്രമത്തിന് സമീപം സംഘടിച്ചെത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിമ സ്ഥാപിച്ചത്.  സ്ഥലത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനും പ്രവർത്തകരും പാറക്കല്ലും മറ്റുമുപയോഗിച്ച് പ്രതിമയുടെ മുഖം അടിച്ചു തകർത്തു. താഴെ വീണ പ്രതിമ കോണ്‍ഗ്രസ് പ്രവർത്തകർ പൂർണ്ണമായും തകർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here