ന്യൂഡല്‍ഹി: കോവിഡിനെതിരായ നടത്തേണ്ടെന്ന് നീണ്ട യുദ്ധമെന്നും ഈ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. സമയോചിതമായി തീരുമാനം എടുക്കാന്‍ ഇന്ത്യയ്ക്കായെന്നും വേഗത്തില്‍ തീരുമാനം എടുത്തതിന് ലോകം ഇപ്പോള്‍ പ്രശംസിക്കുകയാണെന്നും പറഞ്ഞു. ഇതൊരു നീണ്ട യുദ്ധമാണെന്നും യുദ്ധത്തില്‍ തളരാനോ വീഴാനോ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സ്ഥാപക വാര്‍ഷികത്തില്‍ പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡിനെതിരേ സമഗ്ര നടപടികള്‍ സ്വീകരിച്ചാണ് രാജ്യം മുമ്പോട്ട് പോകുന്നത്. തീരുമാനം എടുക്കാനായി ഇന്ത്യ കാട്ടിയ വേഗത്തെ ലോകം അഭിനന്ദിക്കുകയാണ്. ലോക്ഡൗണിനോട് ജനം അസാധാരണ ക്ഷമയും സഹകരണവുമാണ് കാട്ടിയത്. എന്നാല്‍ ഇത് നീണ്ടു നില്ക്കുന്ന പോരാട്ടമാണ് തളരാതെ ഒപ്പം നില്‍ക്കണമെന്നും പറഞ്ഞു. കോവിഡിനെതിരേ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണ്. അതിന്റെ തെളിവാണ് രാജ്യം മുഴൂവന്‍ ഇന്നലെ കോവിഡിന്റെ അന്ധകാരത്തിനെതിരേ ജനം തെളിച്ച ഐക്യദീപം അതിനുദാഹരണമാണ്്. കോവിഡ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കാനും അദ്ദേഹം തയ്യാറായി.
ലോക്ക് ഡൗണ്‍ കാലത്ത് ആരും രാജ്യത്ത് പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എല്ലാവര്ക്കും റേഷന്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനായി ഉള്‍നാടന്‍ പ്രദേശങ്ങളിലെ വീടുകളിലേക്കും കടന്നു ചെല്ലുകയും റേഷന്‍ എത്തിക്കുകയും വേണം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തകര്‍ തുണി കൊണ്ടുള്ള മുഖാവരണം അണിയുകയും മറ്റുള്ളവര്‍ക്ക് അത് വിതരണം ചെയ്യുകയും വേണം. ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന തരം മാസ്ക്കുകള്‍ ഇല്ലെങ്കില്‍ തുണികള്‍ ഉപയോഗിച്ച അത് തയ്യാറാക്കണം. ഒന്നിലധികം മാസ്ക്കുകള്‍ നിര്‍മ്മിച്ച് മറ്റുള്ളവര്‍ക്കും നല്‍കണം.
കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാം നന്ദി അറിയിച്ചു കൊണ്ട് കത്തുകള്‍ തയ്യാറാക്കി വിതരണം ചെയ്യണം. കോവിഡ് പ്രതിരോധത്തിനായി തയ്യാറാക്കിയിരക്കുന്ന ആരോഗ്യ സേതു ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ തയ്യാറാകണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയര്‍ ഫണ്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വന്തമായി സംഭാവന ചെയ്യുകയും ജനങ്ങളെ കൊണ്ടു സംഭാവന ചെയ്യിക്കുകയും വേണമെന്നും പറഞ്ഞു.
കൊവിഡ് 19 നെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്ത് ഇന്നലെ രാത്രി 9 മണിക്ക് ലൈറ്റണച്ച് വിളക്ക് തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാജ്യമെങ്ങും ഇന്നലെ രാത്രി വിളക്ക് തെളിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളും ഇന്നലെ രാത്രി വിളക്ക് തെളിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്.