മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി.ജോര്‍ജിന്റെ മരണത്തിന് പിന്നില്‍ ദുരൂഹത. എം.ജി. ജോര്‍ജ് മുത്തൂറ്റ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് വീണ്.ഡല്‍ഹിയിലെ കൈലാഷ് നഗറിലെ സ്വവസതിയിലെ നാലാം നിലയില്‍ നിന്നും രാത്രി 9. 21 നാണ് അദ്ദേഹം താഴേക്ക് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ ഈ മരണ വാര്‍ത്ത മറ്റൊരു തരത്തിലാണ് എല്ലാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് .
വീടിനുളളില്‍ കുഴഞ്ഞ് വീണതിനെതുടര്‍ന്നാണ് ജോര്‍ജിന് മരണം സംഭവിക്കുകയായിരുന്നു എന്ന വിധം തെറ്റായ വാര്‍ത്തയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . മാത്രമല്ല ഇന്ന് ആ വാര്‍ത്തയുടെ സത്യാവസ്ഥ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനും മാധ്യമങ്ങള്‍ തയ്യാറാകത്തതും മരണത്തിനു പിന്നിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു . മരണ കാരണം മുടി വെച്ചതിന് പിന്നിലും മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയതിനു പിന്നിലും മുത്തൂറ്റ് ഗ്രൂപ്പാണെന്ന നിലയിലേക്കാണ് സംശയം വിരല്‍ ചൂണ്ടുന്നത് .
ഇപ്പോള്‍ മരണമടഞ്ഞ എം.ജി ജോര്‍ജ്ജിന്റെ സഹോദരന് ഡോക്ടര്‍ ജോര്‍ജ്ജ് കുര്യന്റെ അപകടമരണത്തിനും മകന് പോള്‍ . എം. ജോര്‍ജിന്റെ കൊലപാതകത്തിനു പിന്നാലെ മൂന്നാമത്തെ അസ്വഭാവിക മരണമാണ് മുത്തൂറ്റ് കുടുംബത്തില്‍ സംഭവിച്ചിരിക്കുന്നത് .
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നജോര്ജ്ജ് എങ്ങെനെ നാലാം നിലയില്‍ നിന്നു വീണു മരിച്ചു എന്നത് മരണത്തില്‍ അസ്വഭാവിതക ഉണ്ടാക്കുന്നു.എന്നാല്‍, ഇത് സാധാരണ മരണമായാണ് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ ദല്‍ഹി പോലീസ് തിരുത്തിയിരിക്കുന്നത്.
രാജ്യതലസ്ഥാനത്തുള്ള വീടിന്റെ നാലാം നിലയില്‍ നിന്നുവീണാണ് ജോര്‍ജ് മരിച്ചതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കിയെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വീണു പരുക്കേറ്റ ഇദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് എത്തിയ ദല്‍ഹി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. വസതിയുടെ സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഡല്‍ഹിയിലെ കൈലാഷിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തന്റെ വസതിയിലെ നാലാം നിലയില്‍ നിന്നും അദ്ദേഹം വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മരണത്തിലുണ്ടായ ആശങ്കയെ തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടവും നടത്തിയിരുന്നു. റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ മരണത്തില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
സംഭവം നടന്ന സ്ഥലം പൊലീസ് പരിശോധിക്കുകയും താഴെ വീണുള്ള മരണമാണ് എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിസിടിവി രേഖകള്‍ ശേഖരിച്ചെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 71 വയസുകാരനായ മുത്തൂറ്റ് എം ജി ജോര്‍ജ്ജ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു
മരണ സമയത്ത് സ്വവസതിയില്‍ ജോര്‍ജിനൊപ്പം ആരൊക്കെ ഉണ്ടായിരുന്നുവെന്നറിയാന്‍ ബന്ധപ്പെട്ട അന്വേഷണത്തിന് കേസിന്റെ പ്രാരംഭ അന്വേഷണം നടത്തിയ ഡല്‍ഹി അമര്‍ കോളനി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ല എന്ന് കാരണം പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുകയായിരുന്നു .മരണ സമയത്ത് ആരൊക്കെ അദേഹത്തിനൊപ്പമുണ്ടെന്ന നിജസ്ഥിതി വെളുപ്പെടുത്താതെ കേസ് ഒതുക്കി തീര്‍ക്കാനാണ് ഡല്‍ഹി പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
മാത്രമല്ല കേസന്വേഷണത്തില്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഇടപെടീലും ശക്തമാണ് . മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്കയതിനു പിന്നാലെ വാര്‍ത്ത പ്രക്ഷേപണം ചെയ്യാതെ ബ്ലോക്ക് ചെയ്തതിന് പിന്നിലും മുത്തൂറ്റ് ഗ്രൂപ്പിന്റെ കരങ്ങളുണ്ടോ എന്നും സംശയം ഏറുന്നുണ്ട് .
വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് യിലെ കൈലാഷ് നഗറിലുള്ള വസതിയില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന തരത്തില്‍ വരുത്തി തീര്‍ക്കാനായിരുന്നു മുത്തൂറ്റ് ഗ്രൂപ്പിന്റെ ആദ്യ ശ്രമം . എന്നാല്‍ ഡല്‍ഹി പോലീസ് ഇന്ന് നിജസ്ഥിതി പുറത്തു വിട്ടതോടെ കള്ളി വെളിച്ചെത്താവുകയായിരുന്നു .ഡല്‍ഹി സൗത്ത് ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആര് . പി. മീനയ്ക്കാണ് അന്വേഷണ ചുമതല .