Home Business മുകേഷ് അംബാനി നൂറ് ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്

മുകേഷ് അംബാനി നൂറ് ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്

റിലയന്‍സ് ഇന്‍ഡസ്ട്രി മേധാവി മുകേഷ് അംബാനി നൂറ് ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്. ബ്ലൂംബർഗ് ബില്യണയർ ഇന്‍ഡക്‌സിന്റെ കണക്കുപ്രകാരം 92.6 ബില്യൺ(6,76,725 കോടി രൂപ) ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.  2021ൽമാത്രം ആസ്തിയിൽ 15 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്.  ലോക കോടീശ്വരപട്ടികയിൽ നിലവിൽ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്.

സെപ്തംബര്‍ പത്തിന് പുറത്തിറുങ്ങുന്ന ജിയോഫോണ്‍ നെക്‌സ്റ്റും ഊര്‍ജ്ജ മേഖലയിലെ കമ്പനിയുടെ വളര്‍ച്ചയും കരുത്തായി. സൗദി ആരെംകോയുമായുള്ള ഇടപാടുമായി ബന്ധപ്പട്ട റിലയന്‍സിന്റെ പ്രഖ്യാപനവും നിക്ഷേപക ലോകം കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here