സെല്‍ഫി എടുക്കാന്‍ താന്‍ കൂടെ നില്ക്കണമെങ്കില് ഓരോ ആളും നൂറ് രൂപ വീതം തരണമെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍. ഈ പണം ബിജെപിയുടെ പ്രാദേശിക മണ്ഡല് യൂണിറ്റിന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
മധ്യപ്രദേശിലെ സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രിയാണ് ഉഷ താക്കൂര്‍. സെല്‍ഫി എടുക്കുന്നത് തന്റെ സമയം കളയുന്ന പരിപാടിയാണെന്നും മിക്ക പരിപാടികള്‍ക്കും ഇതിനാല്‍ തന്നെ താന്‍ താമസിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച ഖാണ്ഡ്വയില്‍ ഒരു പരിപാടിക്കായി എത്തിയതായിരുന്നു ഉഷ താക്കൂര്‍. സെല്‍ഫി എടുക്കാനും മറ്റുമായി ആളുകള്‍ കൂട്ടം കൂടിയത് കാരണം ഇവരുടെ പരിപാടികളില്‍ കാലതാമസം നേരിട്ടും. തന്നെ പൂക്കള്‍ കൊണ്ട് സ്വീകരിച്ചതും ഇവര്‍ നിഷേധിച്ചു. പൂക്കള്‍ മഹാലക്ഷ്മിയുടെ പ്രതീകമാണെന്നും ഭഗവാന് വിഷ്ണുവിന് മാത്രമേ ഇത് സ്വീകരിക്കാന്‍ കഴിയു എന്നും അവര്‍ പറഞ്ഞു. പൂക്കള്‍ക്ക് പകരം തനിക്ക് പുസ്തകങ്ങള്‍ നല്കാന് അവര്‍ ആവശ്യപ്പെട്ടു.