തീയേറ്ററുകൾ വീണ്ടും തുറന്നുവെങ്കിലും റിലീസ് ചെയ്ത ചിത്രങ്ങൾക്കു തിയേറ്ററുകളിൽ ലഭിക്കുന്ന തണുപ്പൻ പ്രതികരണം സിനിമാലോകത്തെ ആശങ്കയിലാഴ്ത്തുകയാണ് .പല തിയേറ്ററുകളിലും പ്രേക്ഷകരുടെ കുറവ് മൂലം പ്രദർശനങ്ങൾ പലതും ഉപേക്ഷിച്ചിരുന്നു . രജനികാന്തിന്റെ അണ്ണാത്തെ നാളെ ലോക വ്യാപകമായി റിലീസ് ചെയ്യും. കേരളത്തിൽ 300 തിയേറ്ററുകളിലെങ്കിലും റിലീസ് ചെയ്യുമെന്നാണ് സൂചന.
പല ഹിറ്റുകളൊരുക്കിയ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫാൻസിനും ഫാമിലിയും ഒരുപോലെ സ്വീകാര്യമാകുന്ന ഒരു മാസ് എന്റർടെയ്നറായിരിക്കുമെന്നാണ് സൂചന. ദുൽഖർ സൽമാന്റെ കുറുപ്പാണ് മലയാളത്തിലെ അടുത്ത ബിഗ് റിലീസ്. കേരളത്തിലെ 400 തിയേറ്ററുകളിൽ കുറുപ്പ് റിലീസ് ചെയ്യുമെന്നാണ് വിവരം.ആസിഫ് അലിയും രജീഷാ വിജയനും വീണ്ടും ഒന്നിക്കുന്ന എല്ലാം ശരിയാകും നവംബർ 19നും സുരേഷ് ഗോപി നായകനാകുന്ന കാവൽ നവംബർ 25നും തിയേറ്ററുകളിലെത്തും.